ഗിറ്റ്ഹബ്ബ് പേജസ് ഉപയോഗിച്ച് എങ്ങനെ ഒരു വെബ്സൈറ്റ് സൗജന്യമായി ഹോസ്റ്റ് ചെയ്യാം?

ഗിറ്റ്ഹബ്ബ് എന്താണെന്നും അതിന്റെ ഉപയോഗങ്ങളെക്കുറിച്ചും മുമ്പെഴുതിയ ഒരു ലേഖനത്തിലൂടെ നിങ്ങൾ മനസ്സിലാക്കിയിരിക്കുമെന്ന് കരുതുകയാണ്. ഗിറ്റ്ഹബ്ബിന്റെ ഒരു പ്രധാന സവിശേഷതയായ ഗിറ്റ്ഹബ്ബ് പേജസിനെപ്പറ്റി (GitHub Pages) അതിൽ പരാമർശിച്ചിരുന്നു. സ്റ്റാറ്റിക്ക് വെബ്സൈറ്റുകൾ (static website) സൗജന്യമായി ഹോസ്റ്റ് ചെയ്യാൻ ഗിറ്റ്ഹബ്ബ് നൽകുന്ന സംവിധാനമാണിത്. എളുപ്പത്തിൽ എങ്ങനെയാണ് ഒരു സ്റ്റാറ്റിക്ക് വെബ്സൈറ്റ് ഗിറ്റ്ഹബ്ബ് പേജസിൽ ഹോസ്റ്റ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. നിങ്ങൾക്കൊരു ഗിറ്റ്ഹബ്ബ് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന് പ്രത്യേക പറയേണ്ടതില്ലല്ലോ. ഗിറ്റ്ഹബ്ബിൽ ലോഗിൻ ചെയ്ത് റിപ്പോസിറ്ററി വിഭാഗത്തിലേക്ക് പോവുക. New (ഓർഗനൈസേഷൻ […]
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ പുതിയ ക്ലൈന്റിനെ ലഭിക്കുവാൻ എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കാം

ഒരു ഡിജിറ്റൽ മാർക്കറ്റിങ് ബിസിനസ് ചെയ്യുന്ന ഏതൊരു വ്യക്തിയും ബിസിനസ് മുമ്പോട്ട് കൊണ്ടുപോവുന്നതിൽ വളരെ കഷ്ടപ്പെടുന്ന ഒരു ഭാഗമാണ് പുതിയ ഒരു ക്ലൈന്റിനെ ലഭിക്കുക എന്നത്. ഓരോ മാസവും പുതിയ ക്ലൈന്റിനെ കിട്ടുന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും ബിസിനസ്സിന്റെ വളർച്ച അളക്കുന്നത്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ പുതിയ ക്ലൈന്റുകളെ ലഭിക്കുക എന്നത് ശ്രമകരമായ പണിയാണ്. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില മാർഗങ്ങളാണ് താഴെ പറയുവാൻ പോവുന്നത്. ഇത് സർവീസ് രംഗത്തെ പ്രമുഖർ നൽകിയ ചില ടിപ്പുകൾ മാത്രമാണ്. […]
ഇന്റർനെറ്റ് ഓഫ് തിങ്‌സ് വന്നു കഴിഞ്ഞു!

ഇന്റർനെറ്റ് ഓഫ് തിങ്സ് അല്ലെങ്കിൽ IoT ഈ വാക്കുകൾ ഇപ്പോൾ മിക്കയിടത്തും കാണുന്നുണ്ട്. എന്നാൽ എന്തായിരിക്കും ഇത്, എങ്ങനെയായിരിക്കും ഇതിന്റെ ഭാവി, ഇപ്പോൾ ഇത് ഉണ്ടോ… ഇങ്ങനെ കുറെ സംശയങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ടാകുമായിരിക്കണം. ഒന്ന് ആലോചിച്ചു നോക്കൂ, നിങ്ങളുടെ വീട്ടിൽ എല്ലാ പണിയും ചെയുന്ന, ശമ്പളം വേണ്ടാത്ത ഒരു അടിമ ഉണ്ടായലോ.. കരണ്ടിൽ പ്രവർത്തിക്കുന്ന ഒരു ഡിജിറ്റൽ അടിമ. എന്നാൽ അങ്ങനെ ഒരു അടിമയെ പറ്റിയാണ് പറയാൻ പോകുന്ന ഈ IoT. അടിമ എന്നോ സുഹൃത്ത് […]
സൗജന്യ സ്റ്റോക്ക് ഫോട്ടോസ് ഡൗൺലോഡ് ചെയ്യാൻ കിടിലൻ വെബ്സൈറ്റുകൾ

ഗ്രാഫിക്ക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രിന്റിങ്, തുടങ്ങിയ ആവശ്യങ്ങൾക്ക് ഫോട്ടോസ് വളരെ ആവശ്യമായ ഒന്നാണ്. ഷട്ടർ സ്റ്റോക്ക് പോലുള്ള സൈറ്റുകളിൽ പർച്ചേസ് ചെയ്ത് മേടിക്കുക എന്ന് പറയുന്നത് വളരെ ചിലവേറിയ ഒന്നാണ്. എന്നാൽ കാശ് മുടക്കില്ലാത്ത ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ കുറച്ച് അടിപൊളി സൈറ്റുകൾ പരിചയപ്പെടാം. Stocksnap ആയിരത്തിലധികം ഫോട്ടോസ് ഈ വെബ്സൈറ്റിൽ നിന്നും വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോപിറൈറ് കിട്ടുമെന്ന പേടി ഇല്ലാതെ തന്നെ ഏത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും ഇതിൽ […]
പോക്കറ്റിലൊതുങ്ങുന്ന കുഞ്ഞൻ കമ്പ്യൂട്ടർ

ഇന്ന് ലോകത്ത് നിരവധി തരത്തിലുള്ള കമ്പ്യൂട്ടറുകൾ കാണുവാൻ സാധിക്കും. ഒരുപാട് തരത്തിലുള്ള രൂപത്തിലും വലിപ്പത്തിലും കാര്യക്ഷമത കൂടിയതും കുറഞ്ഞതുമായ കമ്പ്യൂട്ടറുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഈയിടെ ഞാൻ പോക്കറ്റിൽ ഒതുങ്ങുന്ന ഒരു കുഞ്ഞൻ കമ്പ്യൂട്ടറിനെ പറ്റി അറിയുവാൻ ഇടയായി. പിക്കോ (Pico) എന്ന് വിളിപ്പേരുള്ള ഒരു കുഞ്ഞൻ കമ്പ്യൂട്ടർ. ഒരു ചെറിയ സോപ്പ് പെട്ടിയുടെ മാത്രം വലിപ്പമുള്ള ഈ കമ്പ്യൂട്ടർ നിസ്സാരകാരനാണ് എന്ന് കരുതാൻ വരട്ടെ. ഈ കുഞ്ഞൻ കമ്പ്യൂട്ടറിന്റെ കൂടുതൽ പ്രത്യേകതകൾ പറഞ്ഞുതരാം. കൂടാതെ […]
മെറ്റാവേർസ് എന്ന അത്ഭുത ലോകം

നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ഇന്റർനെറ്റിന് ഒരുപാട് പരിമിതികളുണ്ട് എന്ന് അറിയാമല്ലോ? ഇപ്പോൾ ഇന്റർനെറ്റിൽ നടക്കുന്ന പല കാര്യങ്ങളും ഒരു 2D അനുഭവത്തിലാണ് സംഭവിക്കുന്നത്. ഈ ഒരു 2D അനുഭവത്തെ 3D അനുഭവത്തിലേക്ക് മാറ്റുവാനാണ് മെറ്റാവേർസ് എന്ന ടെക്നോളജി നമ്മളെ സഹായിക്കുന്നത്. ഒരു ചെറിയ വിർച്വൽ റിയാലിറ്റി ഗ്ലാസിൽ കൂടി ലോകത്തെ മുഴുവൻ നേരിട്ടനുഭവിക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ നമുക്ക് സാധിക്കുന്നു. മറ്റൊരു ലോകത്തിൽ ജീവിക്കാനും സമ്പാദിക്കാനും കഴിയും എന്ന് പറയുന്നത് ഇനി പഴങ്കഥയല്ല. മെറ്റാവേർസ് എന്ന സാങ്കേതികവിദ്യയിൽ മാർക്കറ്റ് […]
ഇനി ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്ങിന്റെ കാലം

ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് എന്ന പദം അടുത്തിടയാണ് എല്ലാവരും കേൾക്കുവാൻ തുടങ്ങിയത്. അടുത്തിടെ എന്ന് പറഞ്ഞത് ഒരു 2010ന് ശേഷമുള്ള കാലഘട്ടം. ഇന്ന് പലതരം മാർക്കറ്റിങ് സ്ട്രാറ്റജികൾ ഡിജിറ്റൽ മാർക്കട്ടർമാർ കസ്റ്റമേഴ്‌സിനെ പ്രോഡക്റ്റ് വാങ്ങിപ്പിക്കുവാനും ഉപയോഗിപ്പിക്കുവാനും വീണ്ടും വാങ്ങിപ്പിക്കുവാനും ഉപയോഗിക്കുന്നുണ്ട്. എത്ര സ്ട്രാറ്റജികളുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ എണ്ണം പറയുവാൻ പറ്റാത്ത അവസ്ഥയാണ്. എന്താണ് ശരിക്കും ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്? സമൂഹത്തിലോ സാമൂഹിക മാധ്യമങ്ങളിലോ ഒരു കൂട്ടം ആളുകളെ സ്വാധീനിക്കുവാൻ കഴിവുള്ള ഒരു ആളെയോ ഒരു കൂട്ടായ്മയേയോ ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് […]
ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള മികച്ച ഫ്രീ ആൻഡ്രോയ്ഡ് ആപ്പുകൾ

സ്മാർട്ട്ഫോണിൽ ഒരു ഡോക്യുമെന്റ് സ്കാനർ ആപ്പെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ രേഖകൾ, നോട്ടുകൾ, ബില്ലുകൾ, ഐഡി കാർഡ്, പത്രത്തിലെ/പുസ്തകത്തിലെ ഏതെങ്കിലും ഭാഗം… എന്നിങ്ങനെ എപ്പോഴാണ് ഒരു സ്കാനിങ് ആപ്പ് ഉപകാരപ്പെടുക എന്ന് പറയാൻ പറ്റില്ല. അതിനാൽ ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ സൗജന്യമായി ഉപയോഗിക്കാവുന്ന കുറച്ച് ആൻഡ്രോയ്ഡ് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. എല്ലാം ഉപയോഗിച്ച് നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ഫോണിൽ സ്ഥിരമായി സൂക്ഷിക്കുക. ‘പ്രമുഖരെ’ നിങ്ങൾക്ക് നേരത്തെ തന്നെ അറിയാനിടയുള്ളതിനാൽ, മറഞ്ഞിരിക്കുന്ന ‘വിരുതന്മാരെ’ ആദ്യം പരിചയപ്പെടാം. ഓപ്പൺ സോഴ്സും […]
പോസ്റ്റ്‌ക്രോസ്സിങ് എന്ന ഹോബി: അറിയേണ്ടതെല്ലാം!

2005-ൽ പോർച്ചുഗീസുകാരനായ പൗളോ മഗൾയായീസ് തുടക്കമിട്ട ഒരു വിനോദാത്മക പോസ്റ്റൽ പ്രൊജക്റ്റാണ് പോസ്റ്റ്‌ക്രോസ്സിങ് (Postcrossing). ലോകത്തെവിടെ നിന്നും എവിടേക്കും പോസ്റ്റുകാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ഈ പ്രൊജക്റ്റിൻ്റെ ലക്ഷ്യം. ലോകത്തിലെ 209 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 800,000+ അംഗങ്ങൾ പോസ്റ്റ്‌ക്രോസ്സിങിൻ്റെ ഭാഗമാണ്. കേരളത്തിൽ നിന്ന് 350+ അംഗങ്ങൾ നിലവിലുണ്ട്. എങ്ങനെ പങ്കാളിയാകാം? തികച്ചും സൗജന്യമായി ആർക്കും ഇതിൽ അംഗത്വമെടുക്കാം. [elementor-template id=”2329″] പോസ്റ്റ്‌ക്രോസ്സിങിൻ്റെ വെബസൈറ്റിൽ കയറി Sign up ചെയ്യുക. വിലാസം തെറ്റുകൂടാതെ കൊടുക്കുക. നമ്മുടെ […]