എന്താണ് ഗിറ്റ്ഹബ്ബ്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ!

കമ്പ്യൂട്ടറിൽ വിവിധ സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ ഒരു വട്ടമെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു പേരാണ് ഗിറ്റ്ഹബ്ബ് (GitHub). ചിലപ്പോൾ നിങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ, പ്രത്യേകിച്ച് അതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കിൽ, ഡൗൺലോഡ് ചെയ്യേണ്ടി വരുന്നത് ഗിറ്റ്‌ഹബ്ബിൽ നിന്നായിരിക്കാം. ഈ ലേഖനത്തിലൂടെ എന്താണ് ഗിറ്റ്ഹബ്ബെന്നും അതിന്റെ ഉപയോഗങ്ങളും ബന്ധപ്പെട്ട ചില പദങ്ങളും വിശദമാക്കാൻ ശ്രമിക്കുകയാണ്. ഗിറ്റ്ഹബ്ബ്? “ഗിറ്റ്ഹബ്ബെന്നാൽ ഡെവലപ്പർമാരുടെ ഫേസ്ബുക്കാണ്” എന്ന് ചിലരൊക്കെ പറയാറുണ്ട്. ഒരു സോഫ്റ്റ്‌വെയർ എന്നാൽ പ്രോഗ്രാമിങ് ഭാഷയിലെ അനേകം കോഡുകളാൽ എഴുതപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലളിതമായി പറഞ്ഞാൽ […]
ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 2
Hotpot ഒരു ഗ്രാഫിക്ക് ഡിസൈനർക്ക് ആവശ്യമായ കുറെ ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. AI ടൂൾ കംപ്രഷൻ ടൂൾ, ഫോട്ടോ കളറിംഗ് റീസൈസിങ് തുടങ്ങിയ ഒരുപാടു ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. ക്രെഡിറ്റ് ഉണ്ടേൽ കുറെ അധികം ഫീച്ചറുകളും ഇതിൽ കിട്ടുന്നു. എന്നാലും ഒരുവിധം എല്ലാ ടൂളുകളും കൊള്ളാം. CopyAI മാർക്കറ്റിങ് കണ്ടന്റുകൾ എഴുതുവാനും ബ്ലോഗിൽ കണ്ടന്റുകൾ ചേർക്കുവാനും ആർട്ടിഫിഷ്യൽ ഇന്റെലിജന്സിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി കണ്ടന്റുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടൂൾ. സൗജന്യ പാക്കേജ് […]
മലയാളം ഇ-ബുക്സ് സൗജന്യമായി നൽകുന്ന വെബ്സൈറ്റുകൾ

മലയാളത്തിൽ ഇ-ബുക്സ് കിട്ടുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. അവയിൽ സൗജന്യമായി പുസ്തകങ്ങൾ കിട്ടുന്ന കുറച്ചു ലൈബ്രറികളെപ്പറ്റി ഇവിടെ കുറിക്കുന്നു. വിക്കിഗ്രന്ഥശാല – സ്വതന്ത്രാനുമതിയോട് കൂടി പ്രസിദ്ധീകരിച്ചതോ പകർപ്പവകാശകാലാവധി കഴിഞ്ഞതോ ആയ പുസ്തകങ്ങൾ കിട്ടുന്ന ഒരു സൗജന്യ ഓൺലൈൻ ഗ്രന്ഥശാലയാണ് വിക്കിപീഡിയയുടെ നേതൃത്വത്തിലുള്ള വിക്കിഗ്രന്ഥശാല. പുസ്തകം ഓൺലൈനിൽ വായിക്കാനും, ഇഷ്ടപ്പെട്ട ഫോർമാറ്റിൽ (PDF, EPUB, MOBI) ഡൗൺലോഡ് ചെയ്യാനും, പണം കൊടുത്ത് പ്രിൻ്റ് ചെയ്യാനും അതിൽ സൗകര്യവുമുണ്ട്. സായാഹ്ന ഫൗണ്ടേഷൻ – തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തിൽ സ്വതന്ത്രാനുമതിയുള്ള പുസ്തകങ്ങൾ ഡിജിറ്റൽ […]
മലയാളം ടൈപ്പിങ് എളുപ്പത്തിൽ: കമ്പ്യൂട്ടറിലും മൊബൈലിലും

നിലവിൽ മലയാളം ടൈപ്പ് ചെയ്യാനായി ഞാൻ ഉപയോഗിക്കുന്നത്: ഡെസ്ക്ടോപ്പിൽ — കീമാൻ (Keyman) + മൊഴി (Mozhi) കീബോഡ് ഫോണിൽ — ജിബോഡ് (Gboard) [ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ] ലിപ്യന്തരണം (transliteration) അടിസ്ഥാനമാക്കിയാണ് രണ്ട് ടൂളുകളും (ജിബോഡിൽ abc → മലയാളം) പ്രവർത്തിക്കുന്നത്. കീമാൻ ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്. കീമാൻ + മൊഴി എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? കീമാൻ്റെ വെബ്സൈറ്റിൽ നിന്ന് നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ ഏറ്റവും പുതിയ വെർഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. കീമാൻ 15 ആണ് നിലവിലെ പുതിയ […]
ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 1
YouTube Tag Generator യൂട്യൂബിൽ വീഡിയോ ഇട്ട ശേഷം ടാഗുകൾക്കും കീവേർഡുകൾക്കും വേണ്ടി പല സ്ഥലത്ത് തപ്പി നടക്കാതെ നിങ്ങളുടെ ക്യാറ്റഗറിയിൽ ഉള്ള മറ്റ് വ്യൂസുള്ള വീഡിയോയുടെ ടാഗുകൾ ഇതിൽ നിന്നും നൈസായി അടിച്ച് മാറ്റാം. ഉറപ്പായും ട്രൈ ചെയ്യുക AI Image Enlarger കൈയിലുള്ള ക്ലാരിറ്റി കുറഞ്ഞ ഫോട്ടോകൾ ഉണ്ടെങ്കിൽ ഈ സൈറ്റിൽ കേറി അപ്‌ലോഡ് ചെയ്യൂ. ക്ലാരിറ്റി കൂടിയ ഫോട്ടോസ് നിമിഷ നേരംകൊണ്ട് ഡൗൺലോഡ് ചെയ്യാം. സൗജന്യ യുസേഴ്‌സിന് 3 3000×3000 പിക്സലും […]