ടെക്നോളജി ഇഷ്ടപ്പെടുന്നവരാണോ? എങ്കിൽ ഈ സിനിമകളും സീരീസുകളും കണ്ടിരിക്കണം!

സീരീസുകൾ Mr Robot 2015 ‧ Techno-thriller/Drama ‧ 4 Seasons ⭐⭐⭐⭐⭐ ന്യൂയോർക്ക് സിറ്റിയിൽ ജീവിക്കുന്ന എലിയറ്റ് ആൾഡേഴ്സൺ എന്ന സൈബർ സെക്യൂരിറ്റി എഞ്ചിനീയറും ഹാക്കറുമായ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സീരീസിന്റെ കഥ പുരോഗമിക്കുന്നത്. മിസ്റ്റർ റോബോട്ടിൽ പരാമർശിക്കുന്ന വിഷയങ്ങൾ ഏതാനും വാക്യങ്ങളിൽ ചുരുക്കുക സാധ്യമല്ലെന്ന് പറയേണ്ടി വരും. കാരണം, അത്രമാത്രം ബഹൃത്തായി മികച്ച രീതിയിൽ ഗവേഷണം നടത്തിയുമാണ് സീരീസിന്റെ സൃഷ്ടാവ് സാം ഇസ്മായിൽ തിരക്കഥ രചിച്ചിരിക്കുന്നത്. ഇതുവരെ ഇറങ്ങിയ സിനിമകളിലും സീരീസുകളിലും വെച്ച് ഹാക്കിങ് വിശ്വസനീയവും […]
സിനിമകൾ സൗജന്യമായി കാണാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ

സിനിമകൾ കാണാൻ പലരും പല മാർഗ്ഗങ്ങളായിരിക്കും ആശ്രയിക്കുക. പണം കൊടുത്ത് അല്ലെങ്കിൽ സബ്സ്‌ക്രിപ്ഷൻ എടുത്ത് നിയമപരമായി കാണുന്നവരും ടൊറന്റ്, ടെലിഗ്രാം ചാനലുകൾ തുടങ്ങിയവ വഴി നിയമവിരുദ്ധമായി കാണുന്നവരുമുണ്ടാകും. ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതു മൂലം ഇവയെല്ലാം പണം കൊടുത്തു സബ്സ്‌ക്രൈബ് ചെയ്യുക പലർക്കും അസാധ്യമായിരിക്കും. അതിനാൽ, നിയമപരമായും സൗജന്യമായും സിനിമകൾ കാണാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരുന്നു. അത്തരം കുറച്ച് പ്ലാറ്റ്‌ഫോമുകളെ അല്ലെങ്കിൽ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ പ്ലാറ്റ്‌ഫോമുകളിൽ ഭൂരിഭാഗവും സ്ട്രീമിങിനിടയിൽ പരസ്യം […]