പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോന്ന് എങ്ങനെയറിയാം?
പാനും (PAN) ആധാറും (Aadhaar) ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂൺ 30 വരെ നീട്ടിയിരിക്കുന്നതായി നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഏറെക്കാലം മുമ്പ് പാൻ എടുത്ത വ്യക്തികളിൽ പലർക്കും അത് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന് സംശയമുണ്ടാകും. അത് ഉറപ്പുവരുത്തുന്നതിന് ഒരു എളുപ്പവഴിയുണ്ട്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം.