ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള മികച്ച ഫ്രീ ആൻഡ്രോയ്ഡ് ആപ്പുകൾ

സ്മാർട്ട്ഫോണിൽ ഒരു ഡോക്യുമെന്റ് സ്കാനർ ആപ്പെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ രേഖകൾ, നോട്ടുകൾ, ബില്ലുകൾ, ഐഡി കാർഡ്, പത്രത്തിലെ/പുസ്തകത്തിലെ ഏതെങ്കിലും ഭാഗം… എന്നിങ്ങനെ എപ്പോഴാണ് ഒരു സ്കാനിങ് ആപ്പ് ഉപകാരപ്പെടുക എന്ന് പറയാൻ പറ്റില്ല. അതിനാൽ ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ സൗജന്യമായി ഉപയോഗിക്കാവുന്ന കുറച്ച് ആൻഡ്രോയ്ഡ് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. എല്ലാം ഉപയോഗിച്ച് നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ഫോണിൽ സ്ഥിരമായി സൂക്ഷിക്കുക. ‘പ്രമുഖരെ’ നിങ്ങൾക്ക് നേരത്തെ തന്നെ അറിയാനിടയുള്ളതിനാൽ, മറഞ്ഞിരിക്കുന്ന ‘വിരുതന്മാരെ’ ആദ്യം പരിചയപ്പെടാം. ഓപ്പൺ സോഴ്സും […]
പോസ്റ്റ്‌ക്രോസ്സിങ് എന്ന ഹോബി: അറിയേണ്ടതെല്ലാം!

2005-ൽ പോർച്ചുഗീസുകാരനായ പൗളോ മഗൾയായീസ് തുടക്കമിട്ട ഒരു വിനോദാത്മക പോസ്റ്റൽ പ്രൊജക്റ്റാണ് പോസ്റ്റ്‌ക്രോസ്സിങ് (Postcrossing). ലോകത്തെവിടെ നിന്നും എവിടേക്കും പോസ്റ്റുകാർഡുകൾ അയക്കാനും സ്വീകരിക്കാനും സഹായിക്കുക എന്നതാണ് ഈ പ്രൊജക്റ്റിൻ്റെ ലക്ഷ്യം. ലോകത്തിലെ 209 രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 800,000+ അംഗങ്ങൾ പോസ്റ്റ്‌ക്രോസ്സിങിൻ്റെ ഭാഗമാണ്. കേരളത്തിൽ നിന്ന് 350+ അംഗങ്ങൾ നിലവിലുണ്ട്. എങ്ങനെ പങ്കാളിയാകാം? തികച്ചും സൗജന്യമായി ആർക്കും ഇതിൽ അംഗത്വമെടുക്കാം. [elementor-template id=”2329″] പോസ്റ്റ്‌ക്രോസ്സിങിൻ്റെ വെബസൈറ്റിൽ കയറി Sign up ചെയ്യുക. വിലാസം തെറ്റുകൂടാതെ കൊടുക്കുക. നമ്മുടെ […]
എന്താണ് ഗിറ്റ്ഹബ്ബ്? നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനകാര്യങ്ങൾ!

കമ്പ്യൂട്ടറിൽ വിവിധ സോഫ്റ്റ്‌വെയറുകൾ അല്ലെങ്കിൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവർ ഒരു വട്ടമെങ്കിലും കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു പേരാണ് ഗിറ്റ്ഹബ്ബ് (GitHub). ചിലപ്പോൾ നിങ്ങൾക്കാവശ്യമുള്ള സോഫ്റ്റ്‌വെയർ, പ്രത്യേകിച്ച് അതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണെങ്കിൽ, ഡൗൺലോഡ് ചെയ്യേണ്ടി വരുന്നത് ഗിറ്റ്‌ഹബ്ബിൽ നിന്നായിരിക്കാം. ഈ ലേഖനത്തിലൂടെ എന്താണ് ഗിറ്റ്ഹബ്ബെന്നും അതിന്റെ ഉപയോഗങ്ങളും ബന്ധപ്പെട്ട ചില പദങ്ങളും വിശദമാക്കാൻ ശ്രമിക്കുകയാണ്. ഗിറ്റ്ഹബ്ബ്? “ഗിറ്റ്ഹബ്ബെന്നാൽ ഡെവലപ്പർമാരുടെ ഫേസ്ബുക്കാണ്” എന്ന് ചിലരൊക്കെ പറയാറുണ്ട്. ഒരു സോഫ്റ്റ്‌വെയർ എന്നാൽ പ്രോഗ്രാമിങ് ഭാഷയിലെ അനേകം കോഡുകളാൽ എഴുതപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലളിതമായി പറഞ്ഞാൽ […]
വീഡിയോ/ഓഡിയോ ഫയലുകൾക്ക് കവർ ആർട്ട് ഇടുന്നത് എങ്ങനെ?

സിനിമകളും പാട്ടുമൊക്കെ ഫോൾഡറുകളിലാക്കി സൂക്ഷിക്കുന്നയാളാണോ നിങ്ങൾ? അവയുടെ പേരുകൾ നോക്കിയാണ് നമ്മൾ പലപ്പോഴും തിരഞ്ഞെടുക്കാറ്. അതോടൊപ്പം, അവയ്ക്ക് എപ്പോഴെങ്കിലും കവർ ആർട്ട് ഇടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതായത്, ഫോൾഡറുകളിൽ നിന്ന് നമുക്ക് ആവശ്യമുള്ള പാട്ടുകളെ അവയുടെ ആൽബം കവറും സിനിമകളെ അവയുടെ പോസ്റ്ററും നോക്കി നമുക്ക് എളുപ്പത്തിൽ കണ്ടെത്താം! കവർ ആർട്ട് ഇടാൻ 2 സോഫ്റ്റ്‌വെയറുകളുണ്ട്: എംപി3ടാഗ് (Mp3tag) & എംകെവിടൂൾനിക്സ് (MKVToolNix). രണ്ടും സൗജന്യ സോഫ്റ്റ്‌വെയറുകളാണ്. ഇവ രണ്ടും ഉപയോഗിച്ച് കവർ ആർട്ട് ഇടുന്നത് എങ്ങനെയെന്ന് നമുക്ക് […]
ഇന്റർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് എങ്ങനെ നടത്താം?

നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഗൂഗിൾ പേ (Google Pay), പേടിഎം (Paytm), ഫോൺപേ (PhonePe) എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത യുപിഐ ആപ്പുകളുണ്ട്. ഒരിക്കൽ യാത്രക്കിടെ, ഇന്റർനെറ്റ് ശരിക്ക് കിട്ടാത്ത ഒരു സ്ഥലത്ത് നിങ്ങൾ എത്തിപ്പെടുന്നു. അത്യാവശ്യമായി മറ്റൊരു സ്ഥലത്തുള്ളയാൾക്ക് കുറച്ച് പണം കൈമാറുകയും വേണം! എന്ത് ചെയ്യും? ആറ് വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2016 ഏപ്രിൽ 11-ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പൊതുജനങ്ങൾക്കായി യുപിഐ (UPI) എന്ന നൂതന സേവനം ആരഭിച്ചപ്പോൾ ഇന്ത്യയിലെ പണമിടപാടുകളുടെ […]
പാൻ കാർഡ് അസാധുവായോന്ന് എങ്ങനെ അറിയാം?

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അത് അസാധുവായി തീരുമെന്ന കേന്ദ്രസർക്കാർ തീരുമാനമൊക്കെ വാർത്തകളിലൂടെ നമ്മൾ ഇതിനകം കണ്ടിട്ടുണ്ടാവും. നിങ്ങളുടെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ വളരെ എളുപ്പത്തിൽ അത് ഇൻകം ടാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ഈ കണ്ണി വഴി ചെയ്യാവുന്നതാണ്. നമ്മുടെ പാൻ കാർഡ് അസാധുവായിട്ടുണ്ടോന്ന് എങ്ങനെ എളുപ്പത്തിൽ കണ്ടുപിടിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ആദ്യം ചെയ്യേണ്ടത് ഈ കണ്ണിയിലേക്ക് പോവുക. അവിടെ നിങ്ങളുടെ പാൻ, മുഴുവൻ പേര്, ജനനത്തിയ്യതി, ഫോൺ നമ്പർ (പാൻ കാർഡിനു […]
വ്യാജ ജി.എസ്.ടി. ബില്ലുകൾ എങ്ങനെ തിരിച്ചറിയാം?

ചരക്കു സേവന നികുതി അഥവാ ജി.എസ്.ടി. (GST) രജിസ്ട്രേഷൻ നടത്തിയിട്ടുള്ള സ്ഥാപനങ്ങൾ അവർ ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലുകളിൽ ജി.എസ്.ടി.ഐ.എൻ. (GSTIN) രേഖപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 15 അക്കങ്ങളുള്ള ഒരു തിരിച്ചറിയൽ സംഖ്യയാണിത്. പലപ്പോഴും ബില്ലുകൾ ലഭിക്കുമ്പോൾ ബില്ലിന്റെ മുകൾഭാഗത്തൊക്കെയായിട്ട് ഇത് നൽകിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. ജി.എസ്.ടി. പ്രചാരത്തിലായതോടെ അതിനെ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പുകളും കൂടിയതായി വാർത്തകൾ നമ്മൾ കാണുന്നതാണ്. അതിനാൽ ബില്ലുകളും മറ്റും ലഭിക്കുമ്പോൾ യഥാർത്ഥത്തിൽ ജി.എസ്.ടി. രജിസ്ട്രേഷൻ നടത്തി അംഗീകാരമുള്ള സ്ഥാപനമാണോ ഉപഭോക്താവായ നമ്മളിൽ നിന്നും ജി.എസ്.ടി. ഈടാക്കുന്നതെന്ന് […]
സിനിമകൾ സൗജന്യമായി കാണാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ

സിനിമകൾ കാണാൻ പലരും പല മാർഗ്ഗങ്ങളായിരിക്കും ആശ്രയിക്കുക. പണം കൊടുത്ത് അല്ലെങ്കിൽ സബ്സ്‌ക്രിപ്ഷൻ എടുത്ത് നിയമപരമായി കാണുന്നവരും ടൊറന്റ്, ടെലിഗ്രാം ചാനലുകൾ തുടങ്ങിയവ വഴി നിയമവിരുദ്ധമായി കാണുന്നവരുമുണ്ടാകും. ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതു മൂലം ഇവയെല്ലാം പണം കൊടുത്തു സബ്സ്‌ക്രൈബ് ചെയ്യുക പലർക്കും അസാധ്യമായിരിക്കും. അതിനാൽ, നിയമപരമായും സൗജന്യമായും സിനിമകൾ കാണാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരുന്നു. അത്തരം കുറച്ച് പ്ലാറ്റ്‌ഫോമുകളെ അല്ലെങ്കിൽ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ പ്ലാറ്റ്‌ഫോമുകളിൽ ഭൂരിഭാഗവും സ്ട്രീമിങിനിടയിൽ പരസ്യം […]
മലയാളം ഇ-ബുക്സ് സൗജന്യമായി നൽകുന്ന വെബ്സൈറ്റുകൾ

മലയാളത്തിൽ ഇ-ബുക്സ് കിട്ടുന്ന നിരവധി വെബ്സൈറ്റുകൾ ഉണ്ട്. അവയിൽ സൗജന്യമായി പുസ്തകങ്ങൾ കിട്ടുന്ന കുറച്ചു ലൈബ്രറികളെപ്പറ്റി ഇവിടെ കുറിക്കുന്നു. വിക്കിഗ്രന്ഥശാല – സ്വതന്ത്രാനുമതിയോട് കൂടി പ്രസിദ്ധീകരിച്ചതോ പകർപ്പവകാശകാലാവധി കഴിഞ്ഞതോ ആയ പുസ്തകങ്ങൾ കിട്ടുന്ന ഒരു സൗജന്യ ഓൺലൈൻ ഗ്രന്ഥശാലയാണ് വിക്കിപീഡിയയുടെ നേതൃത്വത്തിലുള്ള വിക്കിഗ്രന്ഥശാല. പുസ്തകം ഓൺലൈനിൽ വായിക്കാനും, ഇഷ്ടപ്പെട്ട ഫോർമാറ്റിൽ (PDF, EPUB, MOBI) ഡൗൺലോഡ് ചെയ്യാനും, പണം കൊടുത്ത് പ്രിൻ്റ് ചെയ്യാനും അതിൽ സൗകര്യവുമുണ്ട്. സായാഹ്ന ഫൗണ്ടേഷൻ – തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനയുടെ നേതൃത്വത്തിൽ സ്വതന്ത്രാനുമതിയുള്ള പുസ്തകങ്ങൾ ഡിജിറ്റൽ […]