ടെലിഗ്രാം എന്ന ആപ്പിനെക്കുറിച്ചുള്ള ചില കൗതുകമുണർത്തുന്ന കാര്യങ്ങൾ

ടെലിഗ്രാം മെസഞ്ചറിനെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാത്ത ചില കൗതുകകരമായ വിവരങ്ങൾ പങ്കുവെക്കുന്നു. ലോകത്ത് ഏറ്റവുമധികം ഉപയോക്താക്കളുള്ള ഇൻസ്റ്റൻ്റ് മെസേജിങ് ആപ്പുകളിൽ 5-ാം സ്ഥാനത്താണ് ടെലിഗ്രാം. 2020-ലെ കണക്കുകൾ പ്രകാരം ലോകമെമ്പാടുമായി 50 കോടി ഉപയോക്താക്കൾ ടെലിഗ്രാമിനുണ്ട്. ദിവസവും ഏതാണ്ട് 500,000+ ഉപയോക്താക്കൾ ആൻഡ്രോയ്ഡ് വഴിയും ~100,000 പേർ ഐ.ഓ.എസ്. വഴിയും ടെലിഗ്രാമിൽ ചേരുന്നു. വാട്സാപ്പിൻ്റെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ടെലിഗ്രാമിൻ്റെ സ്ഥാപകൻ പവേൽ ഡുറോവ്. വാട്സാപ്പ് ഇടയ്ക്ക് പണിമുടക്കുമ്പോൾ ഏറ്റവുമധികം ഗുണകരമാവുന്നത് ടെലിഗ്രാമിനാണ്. 2016-ൽ ബ്രസീലിൽ വാട്സാപ്പിന് […]
മികച്ച ആൻഡ്രോയിഡ് മൾട്ടിപ്ലെയർ ഗെയിമുകൾ

മൾട്ടി പ്ലെയർ ഗെയിമുകൾ കളിക്കുന്നത് വളരെ രസകരമായ ഒരു കാര്യമാണ്, നമ്മളോടൊപ്പം മറ്റു ആളുകൾ ഒരു ഗെയിമിൽ പങ്കെടുക്കുന്നതും ജയിക്കുന്നതും എല്ലാം ഒരുതരാം പ്രത്യേക വൈബ് തന്നെയാണ്. നിരവധി ഗെയിം ഇപ്പോൾ പ്ളേ സ്റ്റോറിൽ ലഭ്യമാണ്, അതിൽ നല്ലതും തീച്ചയും തല്ലിപ്പൊളി ഗെയിം വരെ കാണാം. നല്ലത് ഏതാണ് എന്ന് പറയുന്നത് വളരെ കഷ്ടമാണ്. ഞങ്ങൾ കളിച്ചിട്ടുള്ളതും ഡിജിറ്റൽ മലയാളി കമ്മ്യൂണിറ്റിയിൽ മറ്റ് ആളുകൾ നിർദ്ദേശിച്ചതുമായ കുറച്ച് ഗെയിം ഇവിടെ പരിചയപ്പെടുത്താം. Mini Militia ജിയോ […]
ആൻഡ്രോയ്ഡിനുള്ള മികച്ച ഫ്രീ വീഡിയോ പ്ലെയർ ആപ്പുകൾ

ഇപ്പോളിറങ്ങുന്ന മിക്ക ആൻഡ്രോയ്ഡ് ഫോണുകളിലും ഓഎസിന്റെ ഭാഗമായി ബിൽറ്റ്-ഇൻ വീഡിയോ പ്ലെയറുണ്ടാകും. എന്നാൽ ഇവയ്ക്കെല്ലാം പലതരത്തിലുള്ള പരിമിതികളുണ്ട്. അത്തരത്തിലുള്ള അവസരങ്ങളിലാണ്, മറ്റു വീഡിയോ പ്ലെയർ ആപ്പുകളെ നമുക്ക് ആശ്രയിക്കേണ്ടി വരുന്നത്. ഞങ്ങൾ ഉപയോഗിച്ചു നോക്കി ഇഷ്ടപ്പെട്ട കുറച്ച് വീഡീയോ പ്ലെയർ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. ഓപ്പൺ സോഴ്സ് വിഎൽസി മീഡിയ പ്ലെയർ (VLC Media Player) വിഎൽസി മീഡിയ പ്ലെയർ ഒരു കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് എന്താണ് എന്ന് പറഞ്ഞു മനസിലാക്കി തരേണ്ട കാര്യമില്ല. കാരണം എല്ലാ വീഡിയോ […]
വീഡിയോ എഡിറ്റിങിനുള്ള മികച്ച സൗജന്യ ആൻഡ്രോയ്ഡ് ആപ്പുകൾ

സാമൂഹ്യമാധ്യമങ്ങളിൽ ആക്ടീവായിട്ടുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ പലപ്പോഴും ഫോണിൽ വീഡിയോ എഡിറ്റ് ചെയ്യേണ്ടി വരാറുണ്ട്. പ്ലേ സ്റ്റോറിൽ ഒരുപാട് ആപ്പുകളുള്ളതിനാൽ ഏതാണ് മികച്ചതെന്ന് ആശയകുഴപ്പം ഉണ്ടാകാം. അതിനാൽ, ഞങ്ങൾ ഉപയോഗിച്ചുനോക്കി ഇഷ്ടപ്പെട്ട കുറച്ച് വീഡിയോ എഡിറ്റിങ് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഇവയൊക്കെ 100% മികച്ചതാണെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല. എന്നിരുന്നാലും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായകരമായിരിക്കും. ആൻഡോയ്ഡിൽ ഒരു മികച്ച ഓപ്പൺ സോഴ്സ് വീഡിയോ എഡിറ്റർ ആപ്പില്ലാത്തത് വലിയൊരു പോരായ്മയാണ്. KineMaster – Video Editor KineMaster എന്ന ആൻഡ്രോയിഡ് […]
ഡോക്യുമെന്റ് സ്കാൻ ചെയ്യാനുള്ള മികച്ച ഫ്രീ ആൻഡ്രോയ്ഡ് ആപ്പുകൾ

സ്മാർട്ട്ഫോണിൽ ഒരു ഡോക്യുമെന്റ് സ്കാനർ ആപ്പെങ്കിലും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. വിവിധ രേഖകൾ, നോട്ടുകൾ, ബില്ലുകൾ, ഐഡി കാർഡ്, പത്രത്തിലെ/പുസ്തകത്തിലെ ഏതെങ്കിലും ഭാഗം… എന്നിങ്ങനെ എപ്പോഴാണ് ഒരു സ്കാനിങ് ആപ്പ് ഉപകാരപ്പെടുക എന്ന് പറയാൻ പറ്റില്ല. അതിനാൽ ഡോക്യുമെന്റ് സ്കാൻ ചെയ്യാൻ സൗജന്യമായി ഉപയോഗിക്കാവുന്ന കുറച്ച് ആൻഡ്രോയ്ഡ് ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. എല്ലാം ഉപയോഗിച്ച് നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നത് ഫോണിൽ സ്ഥിരമായി സൂക്ഷിക്കുക. ‘പ്രമുഖരെ’ നിങ്ങൾക്ക് നേരത്തെ തന്നെ അറിയാനിടയുള്ളതിനാൽ, മറഞ്ഞിരിക്കുന്ന ‘വിരുതന്മാരെ’ ആദ്യം പരിചയപ്പെടാം. ഓപ്പൺ സോഴ്സും […]
അടിപൊളി ടെലിഗ്രാം ബോട്ടുകൾ
ടെലിഗ്രാം ബോട്ടുകൾ പലർക്കും ഒരു വീക്നെസ്സാണ്, ടെലിഗ്രാം എന്ന പ്ലാറ്റ്‌ഫോമിൽ നിരവധി പുതിയ ബോട്ടുകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇതിൽ ഒട്ടനവധി കിടിലൻ ബോട്ടുകൾ നമ്മൾ അറിയാതെ പോകുന്നു. എന്നാൽ ഞാൻ ഒരുപാടു സ്ഥലത്ത് നിന്നും കഷ്ടപ്പെട്ട് കണ്ടുപിടിച്ച കിടിലൻ ബോട്ടുകൾ ഈ ബ്ലോഗിൽ പരിചയപ്പെടുത്താം. നിങ്ങൾക്ക് ഉപകാരപ്പെടുന്നത് ഉപയോഗിച്ച് നോക്കു. പിന്നെ ഇതിൽ പറയുന്ന ബോട്ടുകൾ ഞാൻ ബ്ലോഗ് എഴുതുന്ന സമയത്ത് വർക്ക് ചെയുന്നവയായിരിക്കും. നിങ്ങൾ കേറുന്ന സമയത്ത് വർക്ക് ചെയ്യാത്ത ബോട്ടുകൾ എന്തെങ്കിലും കാണുകയാണെങ്കിൽ കമെന്റ് […]
സിനിമകൾ സൗജന്യമായി കാണാൻ സഹായിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകൾ

സിനിമകൾ കാണാൻ പലരും പല മാർഗ്ഗങ്ങളായിരിക്കും ആശ്രയിക്കുക. പണം കൊടുത്ത് അല്ലെങ്കിൽ സബ്സ്‌ക്രിപ്ഷൻ എടുത്ത് നിയമപരമായി കാണുന്നവരും ടൊറന്റ്, ടെലിഗ്രാം ചാനലുകൾ തുടങ്ങിയവ വഴി നിയമവിരുദ്ധമായി കാണുന്നവരുമുണ്ടാകും. ഒടിടി (OTT) പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതു മൂലം ഇവയെല്ലാം പണം കൊടുത്തു സബ്സ്‌ക്രൈബ് ചെയ്യുക പലർക്കും അസാധ്യമായിരിക്കും. അതിനാൽ, നിയമപരമായും സൗജന്യമായും സിനിമകൾ കാണാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കേണ്ടി വരുന്നു. അത്തരം കുറച്ച് പ്ലാറ്റ്‌ഫോമുകളെ അല്ലെങ്കിൽ ആപ്പുകളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഈ പ്ലാറ്റ്‌ഫോമുകളിൽ ഭൂരിഭാഗവും സ്ട്രീമിങിനിടയിൽ പരസ്യം […]