ഐഫോണിൽ നിന്ന് ആൻഡ്രോയ്ഡിലേക്കും തിരിച്ചും എങ്ങനെ മാറാം?
ഐഫോണിൽ നിന്നും ആൻഡ്രോയ്ഡിലേക്ക് മാറാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടരുക 1. ഡാറ്റാ ബാക്കപ്പ് ചെയ്യുക: iCloud: iCloud ൽ നിങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ, കലണ്ടർ, ഡോക്യുമെന്റുകൾ എന്നിവ സിങ്ക് ചെയ്യുക. iTunes: നിങ്ങളുടെ ഐഫോൺ iTunes ൽ ബാക്കപ്പ് ചെയ്യുക. മൂന്നാം കക്ഷി ആപ്പുകൾ: Google Drive, Dropbox പോലുള്ള മൂന്നാം കക്ഷി ആപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ഡാറ്റാ ബാക്കപ്പ് ചെയ്യുക. 2. ഒരു Android ഫോൺ തിരഞ്ഞെടുക്കുക: നിങ്ങളുടെ ബജറ്റ്: വിവിധ വിലനിലവാരത്തിൽ ധാരാളം Android ഫോണുകൾ ലഭ്യമാണ്. നിങ്ങളുടെ […]
വൈഫൈ റൗട്ടറിൻറെ പാസ്സ്‌വേർഡ് മറന്നു പോയാൽ കണക്ഷൻ വീണ്ടെടുക്കുന്നതെങ്ങനെയാണ്?

വൈഫൈ റൗട്ടറിൻറെ പാസ്സ്‌വേർഡ് മറന്നു പോയാൽ കണക്ഷൻ വീണ്ടെടുക്കുന്നതെങ്ങനെയാണ്? വൈഫൈ റൗട്ടറിൻറെ പാസ്സ്‌വേർഡ് മറന്നു പോയാൽ, നിങ്ങളുടെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും ഉപകരണവുമായി കണക്റ്റ് ചെയ്യാൻ കഴിയില്ല. നിങ്ങളുടെ റൗട്ടറിന് ഫാക്ടറി റീസെറ്റ് ചെയ്യാൻ കഴിയും, എന്നാൽ ഇത് നിങ്ങളുടെ എല്ലാ ക്രമീകരണങ്ങളും ഇല്ലാതാക്കും. നിങ്ങളുടെ വൈഫൈ റൗട്ടറിൻറെ പാസ്സ്‌വേർഡ് വീണ്ടെടുക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ ഇതാ: നിങ്ങളുടെ ഉപകരണത്തിലെ പാസ്സ്‌വേർഡ് സ്റ്റോറിൽ പാസ്സ്‌വേർഡ് സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. നിങ്ങളുടെ മൊബൈൽ […]
ഒരു ഇ-കോമേഴ്‌സ് വെബ്സൈറ്റിനു വേണ്ടി എങ്ങനെയാണ് ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്നത്?
ഒരു ഇ-കോമേഴ്‌സ് വെബ്സൈറ്റിനു വേണ്ടി ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യുന്നതിന്, നിങ്ങളുടെ ലക്ഷ്യ ഉപഭോക്താക്കളെ മനസ്സിലാക്കുകയും അവരുടെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ മാർക്കറ്റിംഗ് കാമ്പെയ്നുകളെ സജ്ജീകരിക്കുകയും വേണം. നിങ്ങളുടെ ലക്ഷ്യ ഉപഭോക്താക്കളെ മനസ്സിലാക്കാൻ, നിങ്ങൾക്ക് ചില ചോദ്യങ്ങൾ ചോദിക്കാം: അവർ ആരാണ്? അവരുടെ പ്രായം, ലിംഗം, വരുമാനം എന്നിവ എന്താണ്? അവർ എവിടെയാണ് താമസിക്കുന്നത്? അവരുടെ താൽപ്പര്യങ്ങൾ എന്താണ്? നിങ്ങളുടെ ലക്ഷ്യ ഉപഭോക്താക്കളെ മനസ്സിലാക്കുന്നതിന്, നിങ്ങൾക്ക് സോഷ്യൽ മീഡിയ വിശകലനം, ഓൺലൈൻ സർവേകൾ എന്നിവ ഉപയോഗിക്കാം. ഒരു ഇ-കോമേഴ്‌സ് […]
പാൻ കാർഡും ആധാറും ലിങ്ക് ചെയ്തിട്ടുണ്ടോന്ന് എങ്ങനെയറിയാം?

പാനും (PAN) ആധാറും (Aadhaar) ലിങ്ക് ചെയ്യാനുള്ള അവസാന തീയതി 2023 ജൂൺ 30 വരെ നീട്ടിയിരിക്കുന്നതായി നമ്മൾ വാർത്തകളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഏറെക്കാലം മുമ്പ് പാൻ എടുത്ത വ്യക്തികളിൽ പലർക്കും അത് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോയെന്ന് സംശയമുണ്ടാകും. അത് ഉറപ്പുവരുത്തുന്നതിന് ഒരു എളുപ്പവഴിയുണ്ട്. അതെങ്ങനെയെന്ന് നമുക്ക് നോക്കാം. വീഡിയോ ആദ്യം ചെയ്യേണ്ടത് incometax.gov.in എന്ന വെബ്സൈറ്റിൽ കയറുക. അവിടെ Quick Links-ന്റെ അടിയിലായി Link Aadhaar Status എന്ന് കാണാം, അതിൽ ക്ലിക്ക് ചെയ്യുക. പാനും […]
ഫോൺ വേഗത കുറയുന്നുണ്ടോ? നിങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ എങ്ങനെ വേഗത്തിലാക്കാം

നിങ്ങൾ ഒരു ആപ്പ് തുറക്കുമ്പോഴോ ബ്രൗസറിൽ തിരയുമ്പോഴോ, ഭാവിയിൽ വേഗത്തിൽ റീലോഡ് ചെയ്യുന്നതിനായി നിങ്ങളുടെ ഫോൺ ഡാറ്റ കാഷെ (cache) മെമ്മറിയായി സേവ് ചെയ്യുന്നു. എന്നിരുന്നാലും, കാഷെ ഡാറ്റയ്ക്ക് ഫോണിന്റെ ഇടം പിടിച്ചെടുക്കാനും നിങ്ങളുടെ ഫോണിന്റെ വേഗത കുറയ്ക്കാനും കഴിയും. കാഷെ ഡാറ്റ എങ്ങനെ മായ്‌ക്കാമെന്നത് നോക്കിയാലോ. നിങ്ങൾ ഒരു ആപ്പോ ബ്രൗസറോ ഉപയോഗിക്കുമ്പോഴെല്ലാം, ഫയലുകൾ, സ്‌ക്രിപ്റ്റുകൾ, ഇമേജുകൾ എന്നിവ പോലെ ലോഡ് ചെയ്‌ത ഡാറ്റ നിങ്ങളുടെ സിസ്റ്റം കാഷെ മെമ്മറിയായി സേവ് ചെയ്യുന്നു, അതിനാൽ അടുത്ത […]
ഫോട്ടോഷോപ്പ് ഇല്ലാതെ ഒപ്പ് ഡിജിറ്റലാക്കുന്നത് എങ്ങനെ?
കൈപ്പടയിലുള്ള ഒപ്പ് ഡിജിറ്റലായി ഉപയോഗിക്കേണ്ടത് പലപ്പോഴും ആവശ്യമായി വരാറുണ്ട് നമ്മളിൽ പലർക്കും. ഫോട്ടോഷോപ്പ് പോലുള്ള അപ്ലിക്കേഷനുകളായിരിക്കും നമ്മൾ ഇതിനായി ആശ്രയിക്കുക. എന്നാൽ, അവ ഇല്ലാതെ തന്നെ ഫോട്ടോയിൽ നിന്നും ഒപ്പ് ഡിജിറ്റലാക്കാൻ വഴിയുണ്ട്. ഫോട്ടോപ്പി (photopea.com) എന്ന വെബ്സൈറ്റാണ് നമ്മൾ ഇതിനായി ആശ്രയിക്കുന്നത്. ഒരു ഓൺലൈൻ ഫോട്ടോ എഡിറ്ററാണിത്. ഫോട്ടോഷോപ്പിന് ഒരു ഓൺലൈൻ എതിരാളി! PSD അടക്കം നിരവധി ഫയലുകൾ ഇതിൽ പിന്തുണയ്ക്കും. വീഡിയോ ഡിജിറ്റലാക്കുന്ന വിധം ആദ്യം തന്നെ ഒരു വെള്ളപേപ്പറിൽ ഒപ്പിട്ട് അതിന്റെ ഒരു […]
അഫിനിറ്റി ഡിസൈനറിൽ ഒരു കേർവ്സ് ലെയറിൽ നിന്നും ഒബ്ജെക്റ്റുകളെ എങ്ങനെ വേർതിരിച്ചെടുക്കാം?

ഡിസൈനിങ് ആവശ്യങ്ങൾക്ക് പലപ്പോഴും നമ്മൾ ഇന്റർനെറ്റിൽ നിന്നും വെക്റ്റർ (vector) ഫയലുകൾ ഡൗൺലോഡ് ചെയ്യാറുണ്ട്. ചിലപ്പോൾ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ഫയലിൽ നിരവധി ഒബ്ജെറ്റുകൾ ഉണ്ടെങ്കിലും അതെല്ലാം കൂടിച്ചേർന്ന് ഒറ്റ കേർവ്സ് (curves) ലെയറായിട്ടായിരിക്കും ലഭിക്കുക. ഉദാഹരണത്തിന് ഇംഗ്ലീഷ് അക്ഷരമാലയടങ്ങിയ സിംഗിൾ ലെയറുള്ള ഈ SVG ഫയൽ നോക്കൂ. അഫിനിറ്റി ഡിസൈനർ (Affinity Designer) ഉപയോഗിച്ച് എളുപ്പത്തിൽ എങ്ങനെയിത് ചെയ്യാമെന്ന് ഒരു ചെറിയ പൊടിക്കൈ ഇവിടെ പങ്കുവെയ്ക്കുകയാണ്. ലെയർ സെലക്റ്റ് ചെയ്തശേഷം Layer → Geometry → […]
ടെലിഗ്രാമിൽ ലിങ്ക് പ്രിവ്യൂ ശരിയായി ലഭിക്കാൻ എന്ത് ചെയ്യണം?

പുതിയതായി സൃഷ്ടിച്ച ഒരു വെബ് പേജിന്റെ ലിങ്ക് ടെലിഗ്രാം വഴി ആർക്കെങ്കിലും അയച്ചുകൊടുക്കുമ്പോൾ അതിന്റെ പ്രിവ്യൂ (preview) അഥവാ തമ്പ്നെയിൽ (thumbnail) ശരിയായി ലഭിക്കാതിരിക്കുന്ന പ്രശ്നം നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. എങ്ങനെ ഇത് പരിഹരിക്കാം? @webpagebot എന്ന ടെലിഗ്രാമിൽ തിരയുക. ബോട്ടിന്റെ ചാറ്റ് എടുത്ത് Start-ൽ ടാപ്പ് ചെയ്യുക. ഇനി ഏത് കണ്ണിയുടെ പ്രിവ്യൂ / തമ്പ്നെയിൽ ആണോ പുതുക്കേണ്ടത് അത് നൽകി സെൻഡ് ബട്ടണിൽ ടാപ്പ് ചെയ്യുക. 10 കണ്ണികൾ വരെ ഒന്നിച്ച് നൽകാവുന്നതാണ്. പുതുക്കിയ […]
സ്മാർട്ട്ഫോണിലും കമ്പ്യൂട്ടറിലും ലൈവ് ടിവി ചാനലുകൾ സൗജന്യമായി എങ്ങനെ കാണാം?

ജിയോയുടെ വരവോട് കൂടി വൻതോതിൽ കുതിച്ചുയർന്ന ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോഗം, പിന്നീട്, കോവിഡ് കാലത്ത് ഇരട്ടിയായി. വിദ്യാഭ്യാസ ആവശ്യവും “വർക്ക് ഫ്രം ഹോം” എന്ന തൊഴിൽസംസ്കാരവും മൊബൈൽ ഇന്റർനെറ്റിന്റെ പരിമിതികളിൽ നിന്ന് കൊണ്ട് മാത്രം മുന്നോട്ട് കൊണ്ടുപോവുക കഴിയാതെ വന്നു. പലരും ബ്രോഡ്ബാൻഡ് കണക്ഷനുകളെ ആശ്രയിച്ചുതുടങ്ങി. ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ പല ടിവി ചാനലുകളും ഇന്ന് ഇന്റർനെറ്റ് വഴിയും—ഐപിടിവി (IPTV) എന്നാണ് ഇതിനെപ്പറയുക—ലഭിക്കുന്നുണ്ട്. ഇന്റർനെറ്റ് കണക്ഷനായി മാസം തോറും പണം നൽകുന്നതിനാൽ കേബിൾ/ഡിറ്റിഎച്ച് കണക്ഷനുകൾ പലർക്കും […]