ഗ്രാഫിക്ക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രിന്റിങ്, തുടങ്ങിയ ആവശ്യങ്ങൾക്ക് ഫോട്ടോസ് വളരെ ആവശ്യമായ ഒന്നാണ്. ഷട്ടർ സ്റ്റോക്ക് പോലുള്ള സൈറ്റുകളിൽ പർച്ചേസ് ചെയ്ത് മേടിക്കുക എന്ന് പറയുന്നത് വളരെ ചിലവേറിയ ഒന്നാണ്. എന്നാൽ കാശ് മുടക്കില്ലാത്ത ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ കുറച്ച് അടിപൊളി സൈറ്റുകൾ പരിചയപ്പെടാം.

 

Stocksnap

ആയിരത്തിലധികം ഫോട്ടോസ് ഈ വെബ്സൈറ്റിൽ നിന്നും വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോപിറൈറ് കിട്ടുമെന്ന പേടി ഇല്ലാതെ തന്നെ ഏത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും ഇതിൽ നിന്നുള്ള ഫോട്ടോസ് ഉപയോഗിക്കാം

 

Picjumbo

ഡിസൈനറും ഫോട്ടോഗ്രാഫറുമായ Viktor Hanacek 2013ൽ ആരംഭിച്ച ഒരു വെബ്സൈറ്റാണിത് . ബിസിനസ്സ് ഫോട്ടോസ്, ഫുഡ് ഫോട്ടോസ്, അബ്സ്ട്രാക്ട് ഫോട്ടോസ് തുടങ്ങിയ നിരവധി ഫോട്ടോസ് കോപ്പിറൈറ്റ്, വാട്ടർമാർക്ക് ഒന്നും ഇല്ലാതെ എവിടെയും ഇതിൽ നിന്നും ഡൌൺലോഡ് ചെയുന്ന ഫോട്ടോകൾ ഉപയോഗിക്കാം.

 

Foodiesfeed

ഭക്ഷണ സംബന്ധമായ ഫോട്ടോകൾ ആവശ്യമായവർക്ക് സന്ദർശിക്കാവുന്ന ഏറ്റവും മികച്ച ഒരു വെബ്സൈറ്റാണ് ഇത്. 1700 ൽ അധികം ഫുഡ് ഫോട്ടോകൾ നിങ്ങൾക്ക് ഇതിൽ നിന്നും ഡൌൺലോഡ് ചെയ്ത് എവിടെയും ഉപയോഗിക്കാം. വളരെ ക്വാളിറ്റിയുള്ള ഫോട്ടോസ് ഈ വെബ്സൈറ്റിൽ നിന്ന് കിട്ടും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത

 

Pexels

ഏവർക്കും വളരെ പരിചിതമായ ഒരു കിടിലൻ വെബ്സൈറ്റാണ് പെക്‌സൽസ്. വർഷങ്ങളായി ഇവരുടെ സൗജന്യ സേവനം ലോകമെമ്പാടുമുള്ള ഡിസൈനിംഗ് വിദ്ഗ്ധർക്ക് ഉപകാരപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഫോട്ടോക്ക് പുറമെ സൗജന്യ വീഡിയോയും ഈ വെബ്സൈറ്റിൽ നിന്നും ലഭിക്കും. വെബ്സൈറ്റിൽ ഫോട്ടോസ് ഉപയോഗിക്കുമ്പോൾ ഫോട്ടോയുടെ ക്രിയേറ്ററിന് ക്രെഡിറ്റ് വെക്കാൻ ശ്രദ്ധിക്കുക.

 

Pixabay

പെക്‌സൽസ് പോലെ തന്നെ സുപരിചിതമായ ഒരു വെബ്സൈറ്റാണ് പിക്‌സാബേ. കിടിലൻ ഫോട്ടോസ് കളക്ഷനുകൾ ഈ വെബ്സൈറ്റിൽ കാണാൻ സാധിക്കുന്നു, മാത്രമല്ല ഫോട്ടോസിന് പുറമെ, വീഡിയോ, മ്യൂസിക്, വെക്ടർ ഫയലുകൾ ഇതിൽ നിന്നും സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നു.

 

Pikwizard

അധികമാരും കേൾക്കാൻ ഇടയില്ലാത്ത ഒരു അടിപൊളി വെബ്സൈറ്റാണ് ഇത് നിരവധി ഫോട്ടോസ് കളക്ഷൻ ഈ വെബ്സൈറ്റിൽ നമുക്ക് കാണുവാൻ സാധിക്കും, 4K ക്വാളിറ്റിയിൽ വരെയുള്ള ഫോട്ടോസ് ഇതിൽ നിന്നും തികച്ചും സൗജന്യമായി ഡൌൺലോഡ് ചെയാം.

 

Unsplash

വളരെയധികം ക്വാളിറ്റി നൽകുന്ന കിടിലൻ ഇമേജുകൾ ഈ ഒരു വെബ്സൈറ്റിൽ നിന്നും തികച്ചും സൗജന്യമായി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നു. നിരവധി ക്യാറ്റഗറിയിൽ നിന്നുള്ള കിടിലൻ ഇമേജുകൾ ഈ വെബ്സൈറ്റിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. കോപ്പിറൈറ്റ് പ്രശ്നം ഒന്നുമില്ലാതെ തന്നെ ഇതിൽ നിന്നും കിട്ടുന്ന ഇമേജുകൾ എവിടെയും ഉപയോഗിക്കാം.

 

Shopify Burst

ഷോപ്പി ഫൈ എന്ന പ്ലാറ്റ്ഫോമിന്റെ തന്നെ ഒരു സർവീസാണ് ഈ ഷോപിഫൈ ബാർസ്റ്റ്. ഒട്ടനവധി സ്റ്റോക്ക് ഫോട്ടോസ് ഇതിൽ സൗജന്യമായി ലഭ്യമാണ്. എല്ലാം ഒന്നിനൊന്നു മികച്ചതും.  ഒന്നും തട്ടിക്കൂട്ട് ഫോട്ടോസ് ആയി തോന്നുന്നില്ല, അത്രക്കും മികച്ചത് മാത്രമേ ഇതിൽ കാണുവാൻ സാധിക്കു. ലോഗിൻ ചെയ്‌തും ചെയാതെയും ഫോട്ടോസ് ഡൗൺലോഡ് ചെയ്യാവുന്നതാണ്

ഇനി കുഴപ്പം ഇല്ല എന്ന് തോന്നിയ മറ്റ് സോഴ്‌സുകൾ ഓരോന്നായി താഴെ പറയാം

 


വായിക്കു:

ഇന്റർനെറ്റ് ഓഫ് തിങ്‌സ് വന്നു കഴിഞ്ഞു!

ഇൻസ്റ്റാഗ്രാമിൽ വളരാൻ കുറച്ച് ടിപ്സ്

വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

4 Responses

Leave a Reply

Your email address will not be published. Required fields are marked *