ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ വെബ്സൈറ്റുകൾ

Google Fonts ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്. Font Space 90,000+ സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഒരു അടിപൊളി വെബ്സൈറ്റ്. […]
ഇനി ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്ങിന്റെ കാലം

ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് എന്ന പദം അടുത്തിടയാണ് എല്ലാവരും കേൾക്കുവാൻ തുടങ്ങിയത്. അടുത്തിടെ എന്ന് പറഞ്ഞത് ഒരു 2010ന് ശേഷമുള്ള കാലഘട്ടം. ഇന്ന് പലതരം മാർക്കറ്റിങ് സ്ട്രാറ്റജികൾ ഡിജിറ്റൽ മാർക്കട്ടർമാർ കസ്റ്റമേഴ്‌സിനെ പ്രോഡക്റ്റ് വാങ്ങിപ്പിക്കുവാനും ഉപയോഗിപ്പിക്കുവാനും വീണ്ടും വാങ്ങിപ്പിക്കുവാനും ഉപയോഗിക്കുന്നുണ്ട്. എത്ര സ്ട്രാറ്റജികളുണ്ട് എന്ന് ചോദിച്ചാൽ കൃത്യമായ എണ്ണം പറയുവാൻ പറ്റാത്ത അവസ്ഥയാണ്. എന്താണ് ശരിക്കും ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ്? സമൂഹത്തിലോ സാമൂഹിക മാധ്യമങ്ങളിലോ ഒരു കൂട്ടം ആളുകളെ സ്വാധീനിക്കുവാൻ കഴിവുള്ള ഒരു ആളെയോ ഒരു കൂട്ടായ്മയേയോ ഇൻഫ്ലുവെൻസിംഗ് മാർക്കറ്റിങ് […]
സൗജന്യമായി സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഓൺലൈനായി എങ്ങനെ പഠിക്കാം?
സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ ഒരു വലിയ കടലാണ്. അതിന്റെ അറ്റത്ത് വിദൂരതയിലേക്ക് നോക്കി നിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എവിടെ ചെന്ന് എങ്ങനെ പഠിച്ചാലും തരാത്ത ഒരു മഹാ സാഗരം. അതിലേക്ക് ഇറങ്ങി ചെല്ലുന്ന ചിലർ ആഴങ്ങളിലേക്ക് പോകുകയും ചിലർ ആഴത്തിലേക്ക് പോകാതെ ഒരു സേഫ് സോണിൽ നിൽക്കുകയും ചെയ്യും. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ എനിക്ക് അറിയാം എന്ന് പറഞ്ഞു വരുന്നവർ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാത്തവരാണ്. കോമ്പറ്റിഷൻ ഉള്ള ഒരു കീവേഡ് റാങ്ക് ചെയ്യാൻ കൊടുത്താൽ […]
നിങ്ങൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 3

Free Resume Builder ഒരു റെസ്യുമെ നിർമിക്കാൻ ഡിസൈനിങ് അറിയാവുന്നവരുടെ കാൽ പിടിക്കേണ്ട അവസ്ഥയാണ് നമ്മളിൽ പലർക്കും. എന്നാൽ ഈ വെബ്സൈറ്റിൽ സൗജന്യ റെസ്യുമുകൾ ചിലവില്ലാതെ പി ഡി എഫ് ആയി നിർമ്മിച്ചെടുക്കാൻ കഴിയുന്നു. ഡൗൺലോഡ് ചെയ്യുന്ന സമയത്ത് വാട്ടർമാർക്കുള്ള റെസ്യുമെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അത് ഏതെങ്കിലും പി ഡി എഫ് എഡിറ്ററിൽ ഇട്ട് മായിക്കാവുന്നതുമാണ്. Podcastle AI ഒരു പോഡ്‌കാസ്റ്റ് ഇംഗ്ലീഷിൽ ചെയ്യണം എന്ന് തോന്നുന്നു പക്ഷെ ഇംഗ്ലീഷിൽ ഇത്രയും കാര്യമായി പറയാൻ […]
ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 2
Hotpot ഒരു ഗ്രാഫിക്ക് ഡിസൈനർക്ക് ആവശ്യമായ കുറെ ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. AI ടൂൾ കംപ്രഷൻ ടൂൾ, ഫോട്ടോ കളറിംഗ് റീസൈസിങ് തുടങ്ങിയ ഒരുപാടു ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. ക്രെഡിറ്റ് ഉണ്ടേൽ കുറെ അധികം ഫീച്ചറുകളും ഇതിൽ കിട്ടുന്നു. എന്നാലും ഒരുവിധം എല്ലാ ടൂളുകളും കൊള്ളാം. CopyAI മാർക്കറ്റിങ് കണ്ടന്റുകൾ എഴുതുവാനും ബ്ലോഗിൽ കണ്ടന്റുകൾ ചേർക്കുവാനും ആർട്ടിഫിഷ്യൽ ഇന്റെലിജന്സിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി കണ്ടന്റുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടൂൾ. സൗജന്യ പാക്കേജ് […]
ഉറപ്പായും സന്ദർശിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 1
YouTube Tag Generator യൂട്യൂബിൽ വീഡിയോ ഇട്ട ശേഷം ടാഗുകൾക്കും കീവേർഡുകൾക്കും വേണ്ടി പല സ്ഥലത്ത് തപ്പി നടക്കാതെ നിങ്ങളുടെ ക്യാറ്റഗറിയിൽ ഉള്ള മറ്റ് വ്യൂസുള്ള വീഡിയോയുടെ ടാഗുകൾ ഇതിൽ നിന്നും നൈസായി അടിച്ച് മാറ്റാം. ഉറപ്പായും ട്രൈ ചെയ്യുക AI Image Enlarger കൈയിലുള്ള ക്ലാരിറ്റി കുറഞ്ഞ ഫോട്ടോകൾ ഉണ്ടെങ്കിൽ ഈ സൈറ്റിൽ കേറി അപ്‌ലോഡ് ചെയ്യൂ. ക്ലാരിറ്റി കൂടിയ ഫോട്ടോസ് നിമിഷ നേരംകൊണ്ട് ഡൗൺലോഡ് ചെയ്യാം. സൗജന്യ യുസേഴ്‌സിന് 3 3000×3000 പിക്സലും […]