Hotpot

ഒരു ഗ്രാഫിക്ക് ഡിസൈനർക്ക് ആവശ്യമായ കുറെ ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. AI ടൂൾ കംപ്രഷൻ ടൂൾ, ഫോട്ടോ കളറിംഗ് റീസൈസിങ് തുടങ്ങിയ ഒരുപാടു ടൂളുകൾ എല്ലാം ഒരു സ്ഥലത്ത്. ക്രെഡിറ്റ് ഉണ്ടേൽ കുറെ അധികം ഫീച്ചറുകളും ഇതിൽ കിട്ടുന്നു. എന്നാലും ഒരുവിധം എല്ലാ ടൂളുകളും കൊള്ളാം.

 

CopyAI

മാർക്കറ്റിങ് കണ്ടന്റുകൾ എഴുതുവാനും ബ്ലോഗിൽ കണ്ടന്റുകൾ ചേർക്കുവാനും ആർട്ടിഫിഷ്യൽ ഇന്റെലിജന്സിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി കണ്ടന്റുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടൂൾ. സൗജന്യ പാക്കേജ് ലഭ്യമായതുകൊണ്ട് ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്.

 

I Love PDF

പി ഡി എഫ് ഫോർമാറ്റ് ദിവസവും ഉപയോഗിക്കുന്നവരായിരിക്കും നമ്മളിൽ പലരും. എന്നാൽ പി ഡി എഫ് കൺവെർട്ട് ചെയ്യുവാനും നിർമ്മിക്കുവാനും ഓൺലൈനിൽ പല ടൂളുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ എല്ലാം കൂടി ഒറ്റ വെബ്സൈറ്റിൽ കിട്ടാൻ https://www.ilovepdf.com/ വളരെ മികച്ചതാണ്. തികച്ചും സൗജന്യമാണ് ഈ സർവീസ്.

 

10 Minutes Email

താത്കാലികമായി ഒരു ഇമെയിൽ ഐഡി കിട്ടിയിരുന്നേൽ ചില സൈറ്റുകളിൽ ചോദിക്കുമ്പോൾ വെരിഫിക്കേഷന് കൊടുക്കാം എന്ന് കരുതുന്ന സമയത്ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു മികച്ച വെബ്സൈറ്റ്. തികച്ചും സൗജന്യമാണ് ഈ സർവീസ്. ഒരു ഇമെയിൽ ഐ ഡി 10 മിനിറ്റ് വരെയും ഉപയോഗിക്കാവുന്നതാണ്. ഈ സമയം ഒരു താത്കാലിക മെയിൽബോക്സ് 10 മിനിറ്റ് നേരത്തേക്ക് ലഭിക്കുന്നു.

 

Infinity Free

വെബ്സൈറ്റ് നിർമിച്ച് പഠിക്കുവാൻ സൗജന്യമായി ഒരു ഡൊമൈനും ഹോസ്റ്റിങ്ങും കിട്ടാൻ ഒരു അടിപൊളി വെബ്സൈറ്റ്. ഏത് രീതിയിൽ വേണമെങ്കിലും വെബ് ഡിസൈനിങ് പഠിക്കാൻ ഈ സർവീസിന്റെ സഹായത്തോട് കൂടി സാധിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കുന്നവർ തീർച്ചയായും സന്ദർശിക്കുക. കാശ് കൊടുത്ത് മേടിക്കുന്ന സി പാനലിന് പകരം വിസ്‌താ പാനലാണ് ഇതിൽ ലഭ്യമാകുന്നത്.

 

Photopea

ഫോട്ടോഷോപ്പ് അറിയാം എന്നാൽ കൈയ്യിലുള്ള പിസിയിലോ ലാപ്ടോപ്പിലോ ലോഡ് ആകുന്നില്ല എന്ന പ്രശ്നമുള്ള ഒരുപാട് ആളുകളുണ്ട്. ഇത്തരത്തിലുള്ളവർക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്ന ഒരു വെബ്സൈറ്റ്. അതും എല്ലാ ഫീച്ചറുകളും തികച്ചും സൗജന്യമാണ്. ഫോട്ടോഷോപ്പിൽ ലഭിക്കുന്ന എല്ലാ കാര്യങ്ങളും ഇതിൽ ലഭിക്കുകയും, പി എസ് ഡി ഫയലുകൾ സപ്പോർട്ടും ചെയ്യുന്നു. മാത്രമല്ല ക്രോമിൽ തന്നെ ഇത് ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാനും സാധിക്കും.

 

Fobi Chat Bot Maker

ഒരു വെബ്സൈറ്റ് തുടങ്ങിയ ശേഷം വെബ്സൈറ്റിൽ ഒരു ചാറ്റ് ബോട്ടിനെ പണിക്കിരുത്തുന്നത് ഒരു നല്ല കാര്യമാണ്. പുതിയതായി വരുന്ന കസ്റ്റമേഴ്‌സിനോട് വിവരങ്ങൾ ചോദിക്കാനും വിവരങ്ങൾ കൊടുക്കുവാനും ഇതുകൊണ്ട് ഉപകാരപെടും. എന്നാൽ ഇങ്ങനെ ഒരു ചാറ്റ് ബോട്ട് ഉണ്ടാക്കുക എന്നത് വളരെ തലവേദന പിടിച്ച പണിയാണ്. പക്ഷെ fobi.io എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോമിൽ നമ്മൾ നിർമ്മിച്ച ചോദ്യങ്ങൾ ഒരു ചാറ്റ് ബോട്ടായി സൗജന്യമായി നിർമ്മിക്കാം. ബിസിനസ് വെബ്സൈറ്റുകൾ ഉള്ളവർ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

 

നിങ്ങൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട കിടിലൻ വെബ്സൈറ്റുകൾ പാർട്ട് 3

One Response

Leave a Reply

Your email address will not be published. Required fields are marked *