ബസിൽ വെയിലടിക്കാത്ത ഭാഗത്തിരിക്കാൻ ഒരു വെബ്സൈറ്റ്!
അതിനും ഒരു വെബ്സൈറ്റോ എന്ന് ചിന്തിക്കാൻ വരട്ടെ, സംഗതി സത്യമാണ്! ബസിൽ യാത്ര ചെയ്യാൻ കയറുമ്പോൾ പലരുടെയും ഒരു പ്രശ്നമായിരിക്കും, വെയിലടിക്കാത്ത ഭാഗം ഇടതാണോ വലതാണോന്ന്. ഇനി അത് ദിശ നോക്കി ഇരിക്കാമെന്ന് വെച്ചാലും പോകുന്ന വഴിക്കനുസരിച്ച് മാറിയേക്കാം! എന്നാൽ ഇനി അതിനെക്കുറിച്ചോർത്ത് ടെൻഷനാകേണ്ട. Sit In Shade എന്ന വെബ്സൈറ്റ് ഓർത്തിരുന്നാൽ മതി. മലയാളിയായ അമിത് എന്ന ബിടെക് വിദ്യാർത്ഥിയാണ് ഈ വെബ്സൈറ്റിന് പിന്നിൽ. വെബ്സൈറ്റിൽ കയറി എവിടുന്ന് എങ്ങോട്ട് എപ്പോഴാണ് പോകുന്നതെന്ന് എന്റർ ചെയ്താൽ […]
ഒരു കിടിലൻ ടാസ്ക് ഓട്ടോമേഷൻ ടൂൾ

ഈ കാലത്ത് മിക്കവരും ഓൺലൈനിൽ ജോലി ചെയ്യുന്നവരും പഠനം ഓൺലൈനിൽ തുടരുന്നവരുമാണ്. ദിവസവും നിരവധി ഓൺലൈൻ ടൂളുകൾ നമ്മൾ ഉപയോഗിക്കുന്നു, അതുമായി പൊരുത്തപ്പെട്ട് നമ്മുടെ ഒരുവിധം വർക്കുകൾ വളരെ എളുപ്പത്തിൽ ചെയ്ത് തീർക്കുവാൻ സഹായിക്കുന്നു. എന്റെ കാര്യമാണെങ്കിൽ, രാവിലെ മുതൽ ട്രെല്ലോ, ലിങ്ക്ഡ്ഇൻ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഷീറ്റ്, ഗൂഗിൾ സ്ലൈഡ്, ജി മെയിൽ, നോഷൻ തുടങ്ങിയ സർവീസുകളുമായാണ് മുന്നോട്ട് പോകുന്നത്. ഈ സർവീസുകൾ ഒന്ന് ഓട്ടോമേറ്റ് ചെയ്യാൻ പറ്റുമോ എന്ന് അന്വേഷിച്ചപ്പോളാണ് Zapier, IFTTT പോലുള്ള […]
എന്താണ് TINYWOW? എന്തൊക്കെയാണതിന്റെ സവിശേഷതകൾ?

ദൈനംദിന ജീവിതത്തിൽ ഓരോ ആവശ്യങ്ങൾക്കായി ഒത്തിരിയേറെ ആപ്പുകളും സോഫ്റ്റ്‌വെയറുകളും ആശ്രയിക്കുന്നവരാണോ നിങ്ങൾ? നിസ്സാരം ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി ആപ്ലിക്കേഷൻ കിട്ടാതെ വലയുന്ന MAC യൂസറാണോ നിങ്ങൾ? അതിന് ഒരു പരിഹാരമായല്ലോ ഇന്ന്! Tinywow എന്ന് ഒരു വെബ്സൈറ്റാണ് അതിനായി നാം ഇന്ന് പരിചയപ്പെടാൻ പോകുന്നത്. 200-ൽ പരം ടൂൾസുകളുള്ള ഈ വെബ്സൈറ്റ് എല്ലാവർക്കും ഉപകാരമാകും എന്നതിൽ സംശയമില്ല. വീഡിയോ എഡിറ്റിംഗ് പോലും നമുക്കിതിൽ ലഭിക്കും. വിവിധ ആവശ്യങ്ങൾക്കായുള്ള Image tools, Video tools, Document tools, PDF […]
ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ സൗജന്യ വെബ്സൈറ്റുകൾ

Google Fonts ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്. Font Space 90,000+ സൗജന്യ ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യാൻ ഒരു അടിപൊളി വെബ്സൈറ്റ്. […]
വർക്ക് ഫ്രം ഹോം ചെയ്യുന്നുണ്ടോ? ഈ സൗജന്യ ടൂളുകൾ ഉപകാരപ്പെടും

വർക്ക് ഫ്രം ഹോം തുടങ്ങിയ ശേഷം നിരവധി മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നമ്മുടെ വർക്കിങ് രീതി തന്നെ ഒരുപാട് മാറിപോയിരിക്കുന്ന കാര്യം ശ്രദ്ധിച്ചുകാണുമല്ലോ. ഈ സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സുഖമായി ചെയ്യാൻ കുറച്ച് സൗജന്യ ടൂളുകൾ പരിചയപ്പെടുത്താം എന്ന് കരുത്തുന്നു. Trello ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് രംഗത്ത് പ്രവർത്തിക്കുന്നവർ ഉറപ്പായും കേട്ടിട്ടുള്ള ഒരു ടൂളായിരിക്കും ട്രെല്ലോ. ടാസ്ക് മാനേജ്മെന്റ് ചെയാൻ ഇതിലും കിടിലൻ ടൂൾ ഉണ്ടോ എന്ന് തന്നെ സംശയമാണ്. പല സ്ഥലങ്ങളിൽ […]
വെബ് ഹോസ്റ്റിങ് ചെയ്യുന്നവരാണോ? എങ്കിൽ ഈ സർവീസുകളെ പറ്റി അറിയണം!

വെബ്സൈറ്റ് നടത്തിക്കൊണ്ടുപോകുന്നവരെ സംബന്ധിച്ച് ഏറ്റവും ആശയകുഴപ്പമുണ്ടാക്കുന്ന ഒന്നാണ് മികച്ച വെബ് ഹോസ്റ്റിങ് സേവനങ്ങളെ കണ്ടെത്തുക എന്നുള്ളത്. അധികം ട്രാഫിക് ഇല്ലാത്ത വെബ്സൈറ്റാണെങ്കിൽ പലരും കുറഞ്ഞ നിരക്കിൽ തരക്കേടില്ലാത്ത സേവനം നൽകുന്ന കമ്പനികളെ തിരയും. പലപ്പോഴും ഉപയോഗിച്ച് നോക്കാതെ അവരുടെ സേവനം എങ്ങനെയുണ്ടെന്ന് മുൻകൂട്ടി അറിയാൻ സാധിക്കാറില്ല. ഇതിനാൽ തന്നെ ഒരു കമ്പനിയുടെ ഹോസ്റ്റിങ് പാക്കേജ് എടുത്ത് കഴിയുമ്പോഴായിരിക്കും അത് നിങ്ങളുടെ വെബ്സൈറ്റിനു യോജിക്കുന്നത് അല്ലെന്നും അബദ്ധമായിയെന്നും മനസ്സിലാവുക! എന്നാൽ, ഇനി നിങ്ങൾക്ക് അങ്ങനെ അബദ്ധം സംഭവിക്കില്ല. കാരണം […]
സൗജന്യ സ്റ്റോക്ക് ഫോട്ടോസ് ഡൗൺലോഡ് ചെയ്യാൻ കിടിലൻ വെബ്സൈറ്റുകൾ

ഗ്രാഫിക്ക് ഡിസൈനിങ്, വെബ് ഡിസൈനിങ്, പ്രിന്റിങ്, തുടങ്ങിയ ആവശ്യങ്ങൾക്ക് ഫോട്ടോസ് വളരെ ആവശ്യമായ ഒന്നാണ്. ഷട്ടർ സ്റ്റോക്ക് പോലുള്ള സൈറ്റുകളിൽ പർച്ചേസ് ചെയ്ത് മേടിക്കുക എന്ന് പറയുന്നത് വളരെ ചിലവേറിയ ഒന്നാണ്. എന്നാൽ കാശ് മുടക്കില്ലാത്ത ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ കുറച്ച് അടിപൊളി സൈറ്റുകൾ പരിചയപ്പെടാം. Stocksnap ആയിരത്തിലധികം ഫോട്ടോസ് ഈ വെബ്സൈറ്റിൽ നിന്നും വളരെ എളുപ്പത്തിൽ ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. കോപിറൈറ് കിട്ടുമെന്ന പേടി ഇല്ലാതെ തന്നെ ഏത് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലും ഇതിൽ […]
വലിയ ഫയലുകൾ സൗജന്യമായി ഇന്റർനെറ്റ് വഴി അയക്കാനുള്ള മാർഗ്ഗങ്ങൾ

ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി ക്ലൈന്റുകൾക്കും ചിലപ്പോൾ സുഹൃത്തുക്കൾക്കും ഇന്റർനെറ്റ് വഴി വലിയ ഫയലുകൾ പങ്കുവെയ്ക്കേണ്ടി വരാറുണ്ടാകും നമ്മളിൽ പലർക്കും. ഗൂഗിൾ ഡ്രൈവ് (Google Drive), ഡ്രോപ്ബോക്സ് (Dropbox), വൺഡ്രൈവ് (OneDrive) തുടങ്ങിയ ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളായിരിക്കും പലരും ഉപയോഗിക്കുക. ഇവയ്‌ക്കെല്ലാം സൗജന്യപ്ലാനുകളിൽ പരിധികളുണ്ടെന്ന് നമുക്കറിയാം. എന്നാൽ, പരിധികളില്ലാതെ, അതായത് ഫയലിന്റെ വലിപ്പം എത്രയാണെങ്കിലും ‘വിഷയമല്ലാത്ത’ ചില സൗജന്യസേവനങ്ങളെ നമുക്കിവിടെ പരിചയപ്പെടാം. ഫയൽ സൈസ് പരിധികളില്ലാത്തവ (Unlimited File Size) ക്യുബിറ്റ്‌ടൊറന്റ് (qBittorrent) ടൊറന്റ് എന്ന് കേൾക്കുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം. […]
നിങ്ങളുടെ പോഡ്കാസ്റ്റ് എങ്ങനെ 50+ പ്ലാറ്റ്‌ഫോമുകളിൽ എത്തിക്കാം?

മുമ്പ് ബെസ്റ്റിനെഴുതിയ ലേഖനത്തിൽ ഒരു പോഡ്കാസ്റ്റ് എങ്ങനെ തുടങ്ങാമെന്നും സൗജന്യമായി ഹോസ്റ്റ് ചെയ്യാമെന്നും നമ്മൾ മനസ്സിലാക്കി. പോഡ്കാസ്റ്റ് തുടങ്ങുന്നതിന്റെയൊപ്പം തന്നെ ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയാണ് അതിന്റെ വിതരണവും (podcast distribution). പോഡ്കാസ്റ്റ് സൗജന്യമായി വിതരണം ചെയ്യാൻ നിരവധി പ്ലാറ്റ്‌ഫോമുകളാണ് അല്ലെങ്കിൽ ഡയറക്ടറികളാണ് ഇപ്പോഴുള്ളത്. പരമാവധി പ്ലാറ്റ്‌ഫോമുകളിൽ നിങ്ങളുടെ പോഡ്കാസ്റ്റ് എത്തിക്കുമ്പോൾ ഒരുപാട് ആളുകളിലേക്ക് നിങ്ങൾക്ക് പോഡ്കാസ്റ്റ് എത്തിക്കാൻ സാധിക്കും. ഏതാണ്ട് അമ്പതിലധികം പ്ലാറ്റ്‌ഫോമുകളിലേക്ക് എങ്ങനെ നിങ്ങളുടെ പോഡ്കാസ്റ്റ് വിതരണം ചെയ്യാമെന്ന് നമുക്ക് നോക്കാം. സ്വല്പം സമയമെടുക്കുന്ന […]