പുതിയതായി സൃഷ്ടിച്ച ഒരു വെബ് പേജിന്റെ ലിങ്ക് ടെലിഗ്രാം വഴി ആർക്കെങ്കിലും അയച്ചുകൊടുക്കുമ്പോൾ അതിന്റെ പ്രിവ്യൂ (preview) അഥവാ തമ്പ്നെയിൽ (thumbnail) ശരിയായി ലഭിക്കാതിരിക്കുന്ന പ്രശ്നം നിങ്ങളിൽ പലർക്കും ഉണ്ടായിട്ടുണ്ടാകും. എങ്ങനെ ഇത് പരിഹരിക്കാം?

  1. @webpagebot എന്ന ടെലിഗ്രാമിൽ തിരയുക.

    @webpagebot
    @webpagebot
  2. ബോട്ടിന്റെ ചാറ്റ് എടുത്ത് Start-ൽ ടാപ്പ് ചെയ്യുക.

    Start-ൽ ക്ലിക്ക് ചെയ്യുക
    Start-ൽ ക്ലിക്ക് ചെയ്യുക
  3. ഇനി ഏത് കണ്ണിയുടെ പ്രിവ്യൂ / തമ്പ്നെയിൽ ആണോ പുതുക്കേണ്ടത് അത് നൽകി സെൻഡ് ബട്ടണിൽ ടാപ്പ് ചെയ്യുക. 10 കണ്ണികൾ വരെ ഒന്നിച്ച് നൽകാവുന്നതാണ്.

    പുതുക്കേണ്ട കണ്ണി നൽകുക
    പുതുക്കേണ്ട കണ്ണി നൽകുക
  4. പുതുക്കിയ പ്രിവ്യൂ സഹിതം ബോട്ട് ലിങ്ക് തിരിച്ചയക്കും!

    പുതുക്കിയ കണ്ണി
    പുതുക്കിയ കണ്ണി

ഞങ്ങളുടെ ടെലിഗ്രാം ചാനൽ ഫോളോ ചെയ്യാത്തവരുണ്ടെങ്കിൽ ഉടൻ തന്നെ ചെയ്യുമല്ലോ: @digitalmalayaliblog

Leave a Reply

Your email address will not be published. Required fields are marked *