വി.എൽ.സി. മീഡിയ പ്ലെയറിൽ (VLC Media Player) അന്യഭാഷാസിനിമകളോ വീഡിയോയോ കാണുമ്പോൾ സബ്ടൈറ്റിൽ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചിലപ്പോൾ, നമുക്കറിയാത്ത ഭാഷയിലുള്ള ഒരു സബ്ടൈറ്റിൽ ബേൺ (burn) ചെയ്ത വീഡിയോയാണ് നമുക്ക് ലഭിക്കുന്നതെന്നിരിക്കട്ടെ; അതായത് സബ്ടൈറ്റിൽ നമുക്ക് ഓൺ/ഓഫ് ചെയ്യാൻ സാധിക്കില്ല. നമുക്ക് വേണ്ടിയ സബ്ടൈറ്റിൽ ഫയൽ നമ്മൾ വി.എൽ.സി. വഴി ചേർക്കുമ്പോൾ ഡിഫോൾട്ടായി ഏറ്റവും താഴെയാണ് വരാറ്. അപ്പോൾ രണ്ട് സബ്ടൈറ്റിലും ഒന്നിച്ചുവന്ന് വായിക്കാൻ ബുദ്ധിമുട്ടുള്ള രീതിയിലാകും. ഏതാണ്ട് ഈ അവസ്ഥയിൽ:

Pasted 62 വി.എൽ.സി. മീഡിയ പ്ലെയറിൽ സബ്ടൈറ്റിലിന്റെ സ്ഥാനവും നിറവും മാറ്റുന്നത് എങ്ങനെ?

ഇതിനൊരു പരിഹാരം, നമ്മൾ സബ്ടൈറ്റിലിന്റെ സ്ഥാനം മാറ്റുക, അല്ലെങ്കിൽ ഫോണ്ടിന്റെ നിറം മാറ്റുക എന്നതാണ്. അതെങ്ങെനെ ചെയ്യാമെന്ന് നമുക്ക് നോക്കാം.

[elementor-template id=”2329″]

    1. വീഡിയോ വി.എൽ.സി. മീഡിയ പ്ലെയറിൽ തുറന്നതിനുശേഷം ToolsPreferences എടുക്കുക. ഷോർട്ട്കട്ടായി Ctrl + P ഉപയോഗിക്കാം.

      Preferences
      Preferences
    2. പുതിയതായി തുറന്നുവന്ന വിൻഡോയിൽ Show settings-ന്റെ അടിയിലുള്ള All തിരഞ്ഞെടുക്കുക.

      select all in settings
      All തിരഞ്ഞെടുക്കുക
    3. Advanced Preferences-ൽ Input / Codecs-ൽ നിന്നും Subtitles തിരഞ്ഞെടുക്കുക. അതിന്റെ വലതുവശത്തായി Subtitle justification എന്ന് കാണാം. അതിൽ നിന്നും സബ്ടൈറ്റിൽ ഇടത്തേക്കോ വലത്തേക്കോ അല്ലെങ്കിൽ നിലവിലുള്ളത് പോലെ നടുക്കോ ആയിട്ട് തിരഞ്ഞെടുക്കാം. Save ചെയ്യുക.
      subtitle justification
      Subtitle justification

      [elementor-template id=”2329″]

    4. ഇനി തിരികെ Simple-ലേക്ക് പോവുക.

      Simple
      Simple
    5. അതിൽ നിന്നും Subtitles / OSD തിരഞ്ഞെടുക്കുക.

      Subtitles / OSD
      Subtitles / OSD
    6. അവിടെ Subtitle Effects-ന്റെ അടിയിൽ നിന്നും Text default colour തിരഞ്ഞെടുത്ത് ഇഷ്ടമുള്ള നിറം കൊടുക്കാം.

      colour
      നിറം മാറ്റുന്നത്
    7. സബ്ടൈറ്റിൽ മുകളിലേക്കോ താഴേക്കോ മാറ്റണമെങ്കിൽ എന്ത് ചെയ്യണം എന്ന സംശയം സ്വഭാവികമായും നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനായി, ഏറ്റവും താഴെ ഉള്ള Force subtitle position-ൽ വാല്യു കൊടുക്കണം. നെഗിറ്റീവ് വാല്യു കൊടുത്താൽ സബ്ടൈറ്റിൽ താഴേക്കും പൊസിറ്റീവ് വാല്യു കൊടുത്താൽ മുകളിലേക്ക് നീങ്ങും.

      Force subtitle position
      Force subtitle position

[elementor-template id=”2329″]

വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *