സിനിമകളും പാട്ടുമൊക്കെ ഫോൾഡറുകളിലാക്കി സൂക്ഷിക്കുന്നയാളാണോ നിങ്ങൾ? അവയുടെ പേരുകൾ നോക്കിയാണ് നമ്മൾ പലപ്പോഴും തിരഞ്ഞെടുക്കാറ്. അതോടൊപ്പം, അവയ്ക്ക് എപ്പോഴെങ്കിലും കവർ ആർട്ട് ഇടുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതായത്, ഫോൾഡറുകളിൽ നിന്ന് നമുക്ക് ആവശ്യമുള്ള പാട്ടുകളെ അവയുടെ ആൽബം കവറും സിനിമകളെ അവയുടെ പോസ്റ്ററും നോക്കി നമുക്ക് എളുപ്പത്തിൽ കണ്ടെത്താം!

കവർ ആർട്ട് ഇടാൻ 2 സോഫ്റ്റ്‌വെയറുകളുണ്ട്: എംപി3ടാഗ് (Mp3tag) & എംകെവിടൂൾനിക്സ് (MKVToolNix). രണ്ടും സൗജന്യ സോഫ്റ്റ്‌വെയറുകളാണ്. ഇവ രണ്ടും ഉപയോഗിച്ച് കവർ ആർട്ട് ഇടുന്നത് എങ്ങനെയെന്ന് നമുക്ക് മനസ്സിലാക്കാം.

എംപി3ടാഗ് (Mp3tag)

Mp3tag എന്ന സോഫ്റ്റ്‌വെയർ മാക്കിൽ സൗജന്യമല്ല. $19.99 കൊടുക്കേണ്ടതുണ്ട്. ഓഡിയോ ഫയലുകൾക്കും വീഡിയോ ഫയലുകൾക്കും കവർ ആർട്ട് ഇടാൻ സാധിക്കും. ഏതൊക്കെ ഫയൽ ഫോർമാറ്റുകളാണ് പിന്തുണയ്ക്കുന്നതെന്ന് ഈ കണ്ണിയിൽ കയറിയാൽ അറിയാം.

[elementor-template id=”2329″]

എങ്ങനെ ചെയ്യാം?

  1. ആദ്യം നിങ്ങൾ കവർ ആർട്ട് ഇടാൻ ആഗ്രഹിക്കുന്ന പാട്ട് അല്ലെങ്കിൽ സിനിമയുടെ ഫയൽ  Mp3tag-ലേക്ക് ഡ്രാഗ് ചെയ്തോ, ഒന്നിലധികം ഫയലുകളുണ്ടെങ്കിൽ File > Add directory… എന്നതിലേക്ക് പോയി ഫയലുള്ള ഫോൾഡർ തിരഞ്ഞെടുക്കുകയോ ചെയ്യുക.

    add file
    ഫയൽ ചേർക്കുക
  2. അതിനുശേഷം സിഡി പോലെ കാണപ്പെടുന്ന ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Add cover… തിരഞ്ഞെടുക്കുക.

    add cover
    കവർ ചേർക്കുക
  3. നിങ്ങൾക്ക് ഇഷ്ടമുള്ള കവർ ആർട്ട് തിരഞ്ഞെടുത്ത് Open കൊടുക്കുക. അപ്പോൾ നിങ്ങൾ ചേർത്ത കവർ ആർട്ട് ഇവിടെ കാണാൻ സാധിക്കും.
    cover art
    കവർ ആർട്ട്

    [elementor-template id=”2329″]

  4. ഇനി Ctrl + S അമർത്തുക അല്ലെങ്കിൽ File > Save tag തിരഞ്ഞെടുക്കുക.

    save
    സേവ്

ഇത്രേയുള്ളൂ! ഇനി നിങ്ങൾ ഫോൾഡർ തുറന്ന് നോക്കുമ്പോൾ, ഫയൽ കവർ ആർട്ടോടു കൂടി ഇതുപോലെ കാണാൻ സാധിക്കും:

Pasted 39 വീഡിയോ/ഓഡിയോ ഫയലുകൾക്ക് കവർ ആർട്ട് ഇടുന്നത് എങ്ങനെ?

എംകെവിടൂൾനിക്സ് (MKVToolNix)

എംകെവിടൂൾനിക്സ് ഒരു ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറാണ്. വീഡിയോ ഫയലുകൾ മാത്രമേ പിന്തുണയ്ക്കുകയുള്ളൂ. എല്ലാത്തരം വീഡിയോ ഫയലുകളും നിങ്ങൾക്ക് ചേർക്കാമെങ്കിലും export ചെയ്യുമ്പോൾ mkv എന്നെ വീഡിയോ കണ്ടെയിനർ ഫോർമാറ്റിലായിരിക്കും അവ ലഭിക്കുക എന്ന് ഓർമ്മിക്കുക.

[elementor-template id=”2329″]

എങ്ങനെ ചെയ്യാം?

എംകെവിടൂൾനിക്സ് ഉപയോഗിച്ച് കവർ ആർട്ട് ഇടുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ ഈ വീഡിയോ കണ്ട് നോക്കൂ:

One Response

  1. പണ്ട് ഇങ്ങനെ ചെയ്യുമായിരുന്നു. ഒരുപാട് പേർ ചോദിച്ചിട്ടും പറഞ്ഞു കൊടുക്കാതിരുന്ന സീക്രട്ട്

Leave a Reply

Your email address will not be published. Required fields are marked *