ഇന്ന് ലോകത്ത് നിരവധി ഓ ടി ടി പ്ലാറ്റുഫോമുകളാണ് നിലവിൽ ഉള്ളത്. ഒട്ടനവധി സിനിമകളും സീരീസുകളും ദിവസവും പല ഓ ടി ടി പ്ലാറ്റുഫോമുകളിൽ ആയി ഇറങ്ങുന്നുണ്ട്. മലയാളത്തിൽ ഇപ്പോൾ പല സിനിമകളും തിയേറ്റർ റിലീസ് ചെയ്യാതെ നേരെ ഓ ടി ടി റിലീസായി ചെയ്യുന്നുണ്ട്. ഏത് സമയം വേണമെങ്കിലും ഒരു സബ്സ്‌ക്രിപ്‌ഷൻ പാക്കേജ് ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഏത് സിനിമയും കാണാം എന്ന ഗുണകരമായ അവസ്ഥയിൽ നമ്മൾ എത്തി നിൽക്കുന്നു.
മലയാള സിനിമ സീരിസ് എന്നിവക്ക് മാത്രമായി നിരവധി ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ ഉണ്ട് എന്ന് ഈ അടുത്തതാണ് ഞാനും അറിഞ്ഞത്. ആകെ വളരെ കുറച്ച് പ്ലാറ്റ്‌ഫോമുകൾ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളു. പല സ്ഥലത്ത് നിന്നും അന്വേഷിച്ച് കണ്ടെത്തിയ കുറച്ച് മലയാളം ഓ ടി ടി പ്ലാറ്റ്‌ഫോമുകൾ നിങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബ്ലോഗ്.
Amazon Prime Video Malayalam OTT Platform
ഇതേ പറ്റി പറയണം എന്നില്ല എന്നറിയാം, എന്നാലും ഇങ്ങനെ ഒരു ബ്ലോഗ് എഴുതുമ്പോൾ പറയാതെ ഇരിക്കുന്നത് മോശമല്ലേ. അടുത്തിടെയായി ഒരുപാടു മികച്ച മലയാള സിനിമകൾ ഇതിൽ റിലീസ് ആവുന്നുണ്ട് എന്ന കാര്യം നമുക്ക് അറിയാം. ക്വാളിറ്റിയിൽ ഒട്ടും മോശം വരാത്തത് നിരവധി കണ്ടന്റുകൾ. അടുത്ത് തന്നെ റേറ്റ് കൂട്ടും എന്ന് കേൾക്കുന്നു. ഞാൻ കൂടുതൽ എഴുതി ചളമാക്കുന്നില്ല അടുത്തതിലേക്ക് കടക്കാം.
⭐⭐⭐⭐⭐
Netflix Malayalam OTT Platform
ആമസോണിന്റെ പോലെ മലയാളം കണ്ടന്റുകൾ ഇവിടെ ഇല്ലെങ്കിലും വരുന്ന മലയാളം സിനിമകൾ മുഴുവനും അടിപൊളി ഐറ്റമാണ് എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. ആമസോൺ റേറ്റ് കൂട്ടുവാൻ പ്ലാൻ ചെയ്യുമ്പോൾ നെറ്ഫ്ലിക്സ് റേറ്റ് എങ്ങനെ കുറച്ച് ഇന്ത്യൻ മാർക്കറ്റ് പിടിക്കാം എന്ന് പഠിച്ചുകൊണ്ടു ഇരിക്കുന്നു.
⭐⭐⭐⭐⭐
Manorama Max Malayalam OTT Platform
ഒരുപാട് നല്ല മലയാള സിനിമകൾ ഈ പ്ലാറ്റ്‌ഫോമിൽ കൂടി റിലീസ് ആവുന്നുണ്ട്, കൂടാതെ മറ്റ് ഭാഷകളിലുള്ള സിനിമ, സീരിസ് എന്നിവ മലയാളത്തിലേക്ക് ഡബ് ചെയ്ത് ഇതിൽ കൊണ്ടുവരുന്നത് കൊണ്ട് തന്നെ സിനിമകൾക്ക് ക്ഷമം വരില്ല. മനോരമ ചാനലിൽ വരുന്ന പരുപാടികൾ എല്ലാം തന്നെ ഈ പ്ലാറ്റ്‌ഫോമിൽ കൂടി കാണുവാൻ സാധിക്കും. സബ്‌സ്‌ക്രിപ്‌ഷൻ പാക്കുകൾ വലിയ വിലയായി തോന്നിയില്ല.
⭐⭐⭐⭐⭐
Disney Hotstar Malayalam OTT Platform
ഫ്ലിപ്പ്കാർട്ട് ഉള്ളതുകൊണ്ട് സബ്സ്ക്രൈബ് ചെയ്ത ഒരു അടിപൊളി ഓ ടി ടി, കണ്ടെന്റുകളുടെ മേളം തന്നെയാണ് ഇതിൽ, മാർവെൽ സിനിമ സീരിസ് എല്ലാം മലയാളം ഭാഷയിലും ഇതിൽ കാണാം. ആപ്പ് ഉപയോഗിക്കുന്ന സമയം ഒരു ലാഗ് അനുഭവപ്പെടുന്നുണ്ട്, എന്റെ ഫോണിന്റെയാണ് എന്നാണ് ആദ്യം കരുതിയത്, എന്നാൽ ആപ്പ് ഉപയോഗിക്കുന്ന മറ്റ് പലരും ഈ ഒരു പ്രശ്‌നം പങ്കുവെച്ചു. എന്നിരുന്നാലും ഇന്ത്യൻ മാർക്കറ്റ് ഇവരുടെ കൈയ്യിലാകുവാനാരിക്കും ഭാവിയിൽ കൂടുതൽ സാധ്യത. HBO കണ്ടന്റുകൾ ഇതിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്റെ പേർസണൽ ഫേവറേറ്റ് പ്ലാറ്റ്‌ഫോം.
⭐⭐⭐⭐⭐
Sony Live Malayalam OTT Platform
ഇപ്പോൾ ഓ ടി ടിയിൽ ഇറങ്ങിയ ക്വാളിറ്റിയുള്ള ഒരുപാട് മലയാള സിനിമകൾ എല്ലാം ഈ പ്ലാറ്റ്‌ഫോമിലാണ് റിലീസ് ആയിട്ടുള്ളത്. ഓ ടി ടി കോംപെറ്റീഷനിൽ ഇവർ മിക്കവാറും ബാക്കിയുള്ളവരെ വെട്ടാൻ ചാൻസ് ഉണ്ട്. പാക്കേജ് ഒന്നും വലിയ കൂടുതലായി തോന്നുന്നില്ല. ഹിന്ദി സീരീസുകൾ ഇതിൽ മലയാളം ഡബിൽ കാണുവാൻ സാധിക്കും. ഇതിൽ മലയാളത്തിൽ അവസാനം ഇറങ്ങിയ എല്ലാ സിനിമകളും വളരെ മികച്ച അഭിപ്രായങ്ങളാണ് നേടിയത്.
⭐⭐⭐⭐⭐
Zee5 Malayalam OTT Platform
അടുത്തിടെ മലയാളം കണ്ടെന്റുകൾക്ക് ഇവർ ഒരുപാട് പ്രാധാന്യം കൊടുത്തു കൊണ്ടുവരുവാൻ ഒരുപാട് സിനിമകൾ ഇതിൽ റിലീസ് ആകുന്നുണ്ട്. ഇപ്പോഴുള്ള പാക്കേജ് വളരെ കുറഞ്ഞതാണ്. കുറെ മികച്ച സീരീസുകൾ ഇതിൽ ലഭ്യമാണ് എന്ന് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. ഒട്ടനവധി ഹിന്ദി സീരിയലുകൾ ഇതിൽ ലഭ്യമാണ്.
⭐⭐⭐⭐⭐
Nee Stream Malayalam OTT Platform
നൂറുകണക്കിന് മലയാളം സിനിമകളാണ് ഈ പ്ലാറ്റ്ഫോമിൽ കണവുന്നത്. മലയാളത്തിലെ ശ്രദ്ധേയമായ ദി ഗ്രെറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ഈ പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്തിരുന്നത്. ടോക് ഷോ, കൂക്കിങ് പ്രോഗ്രാം എന്നിവ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. കൂടാതെ കാണുന്ന സിനിമക്ക് മാത്രം പൈസ കൊടുത്ത് കാണുവാനുമുള്ള ഫീച്ചർ ഇതിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്ഫോമിൽ neestream ആപ്പ് ലഭ്യമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ ഈ പ്ലാറ്റ്ഫോം ലഭ്യമാകും. ട്രൈ ചെയ്ത് നോക്കാവുന്നതാണ്.
⭐⭐⭐⭐
Roots Video Malayalam OTT Platform
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട നിരവധി മലയാള സിനിമകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഒരുപാട് പുതിയ നല്ല സിനിമകൾ വളരെ കുറഞ്ഞ സബ്സ്ക്രിപ്ഷൻ നിരക്കിൽ ഇതിൽ കാണുവാൻ സാധിക്കുന്നു. ഡോകുമെന്ററി, ഷോർട്ട് ഫിലിം തുടങ്ങിയ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. മാസം 129 രൂപയിൽ തുടങ്ങുന്ന പാക്കേജിൽ ഈ പ്ലാറ്റ്ഫോം ലഭ്യമാണ്. പ്ലാറ്റ്‌ഫോമിന്റെ ഇന്റർഫേസ് കുറച്ച് കൂടി മികച്ചതാക്കാമായിരുന്നു. ട്രൈ ചെയ്ത് നോക്കാവുന്നതാണ്
⭐⭐
Koode Malayalam OTT Platform
ഒരുപാട് വെറൈറ്റി കണ്ടന്റ് ലഭ്യമാകുന്ന ഒരു മികച്ച പ്ലാറ്റ്ഫോമാണ് കൂടെ. ഷോർട്ട് ഫിലിമുകൾ, പോഡ്കാസ്റ്റ്, സിനിമ, സ്പോർട്സ്, ഗെയിംസ് സിനിമ തുടങ്ങി എല്ലാം അടങ്ങുന്ന ഒരു നല്ല ആപ്പ്. ആൻഡ്രോയ്ഡ് ഫോണിലാണ് ഞാൻ ഉപയോഗിച്ച് നോക്കിയത്. മികച്ച കൊണ്ടെന്റുകൾ ഇതിൽ ഒട്ടും ലാഗ് ഇല്ലാതെ തന്നെ കാണുവാൻ സാധിക്കും. ട്രൈ ചെയ്ത് നോക്കാവുന്നതാണ്.
⭐⭐⭐
Ekamott Malayalam OTT Platform
മലയാളം കണ്ടന്റ്, തമിഴ്, കന്നഡ തുടങ്ങിയ കൊണ്ടന്റുകൾ എല്ലാം ഈ ഒരു ഒ ടി ടി പ്ലാറ്റ്ഫോം ലഭ്യമാണ്. എന്നാലും മലയാളത്തിന് അധികം പ്രാധാന്യം കൊടുത്തിട്ടില്ല. കേറി വരുമ്പോഴേക്കും മറ്റ് സൗത്ത് ഇന്ത്യൻ ഭാഷകളിലെ കണ്ടെന്റുകളാണ് ആദ്യം കാണാൻ സാധിക്കുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാൻ റെക്കമെന്റ് ചെയ്യുന്നില്ല.
⭐⭐
First Shows Malayalam OTT Platform
വ്യത്യസ്തമാർന്ന കണ്ടിരിക്കാവുന്ന കുറച്ച് സിനിമകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. മലയാളം മാത്രമല്ല, മറ്റ് ഭാഷകളിലെ സിനിമകളും ഈ പ്ലാറ്റ്‌ഫോമിൽ കാണുവാൻ സാധിക്കും. മിഷൻ സി എന്ന ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാസം 99 രുപയിൽ തുടങ്ങുന്ന പാക്കേജുകൾ ഇതിൽ ലഭ്യമാണ്. സിനിമ, സീരിസ്, മ്യൂസിക് വീഡിയോ, ഷോർട്ട് ഫിലിം ലൈവ് ടിവി കണ്ടന്റുകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ടി വി ആപ്പിലും മൊബൈൽ ആപ്പിലും ഈ സർവീസ് ലഭിക്കുന്നു.
⭐⭐⭐
High Hopes Entertainments Malayalam OTT Platform
അധികം കേട്ടിട്ടില്ലാത്ത ചില മലയാളം സിനിമകൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. നിങ്ങൾക്ക് പോപ്പുലറായ ചില പഴയ പടങ്ങൾ ഇതിൽ നിന്നും കാണുവാൻ സാധിക്കും. മ്യൂസിക് ആൽബം എന്നിവ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഷോർട്ട് ഫിലിം കാണുവാനും ഇതിൽ കാശ് കൊടുക്കണം (എന്തിനാണ് എന്നറിയില്ല). പ്ലാറ്റ്‌ഫോമിന്റെ ഇന്റർഫേസ് കുറച്ച് കൂടി മികച്ചതാക്കാമായിരുന്നു.
⭐⭐
Boolokam TV Malayalam OTT Platform
ഒരുപാടു ഷോർട്ട് ഫിലിം കാണുവാൻ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു അടിപൊളി ആപ്പ്. ഇന്റർഫേസ് ആദ്യം തന്നെ ഇഷ്ടപ്പെട്ടു. ഒട്ടും ലോഡിങ് ഇല്ലാതെ വളരെ വേഗത്തിൽ ഇതിൽ വീഡിയോ കണ്ടന്റുകൾ പ്ലേ ആകും. മാത്രമല്ല നമ്മുടെ ഷോർട്ട് ഫിലിം കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുവാൻ ഇതിൽ ഓപ്‌ഷൻ കാണിക്കുന്നുമുണ്ട്. രണ്ട് സിനിമകളും ഈ പ്ലാറ്റ്‌ഫോമിൽ ലഭിക്കുന്നതായി കാണാം.
⭐⭐⭐
Main Stream TV Malayalam OTT Platform
എനിക്ക് പേർസണൽ ആയി ഇഷ്ടപെട്ട ഒരു സ്ട്രീമിങ് സർവീസ്. മ്യൂസിക്കൽ ചെയർ എന്ന സിനിമ ഇതിൽ കൂടിയാണ് ഞാൻ കണ്ടത്. ഒരുപാടു പഴയ സിനിമകളും, വിന്റേജ് സിനിമകളും, ഷോർട്ട് ഫിലിമുകൾ, സീരിസ് എന്നിവ ഇതിൽ ലഭ്യമാണ്. പുതിയ നല്ല സിനിമകൾ വളരെ കുറഞ്ഞ വിലയിൽ ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് കാണാം. അപ്പൂപ്പൻ ആൻഡ് ബോയ്സിന്റെ ആദ്യ സീസൺ ഞാൻ ഈ ആപ്പിൽ കൂടിയാണ് കണ്ടത്.
⭐⭐⭐
Saina Play Malayalam OTT Platform
ചെറുപ്പം മുതൽക്കേ കേൾക്കുന്ന ഒരു പേരാണ് സൈന. ഒരുപാട് ഡി വി ഡി ഇവരുടെ മേടിച്ച് കണ്ടിട്ടുണ്ട്, അത്രയും കണ്ടെന്റുകളുടെ ചാകരയാണ് ഇവരുടെ കൈയിൽ ഉള്ളത്. പഴയ സിനിമകൾ റീ മാസ്റ്റർ ചെയ്ത് നല്ല ക്വാളിറ്റിയിൽ ഇവരുടെ ആപ്പ് വഴി കാണുവാൻ സാധിക്കും. നിസ്സാര പേയ്‌മെന്റിൽ കാണുവാൻ ആഗ്രഹിക്കുന്ന ഒരുപാടു പടങ്ങൾ ഇതിൽ ലഭ്യമാണ്.
⭐⭐⭐⭐
Matinee Live Malayalam OTT Platform
മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സപ്പോർട്ട് നൽകുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു മലയാളം ഓ ടി ടി പ്ലാറ്റ്‌ഫോം. കാസ്റ്റ് കോളിംഗ്, ഇന്റർവ്യൂ, സിനിമ, വെബ് സീരിസ് തുടങ്ങിയ മലയാളം കണ്ടന്റുകൾ മികച്ച ക്വാളിയിൽ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. വളരെ മികച്ച ഒരു ഇന്റർഫേസ് ഇതിന്റെ മേന്മയാണ്. മികച്ച ഫിലിം ഡയറക്ടർമാരെ കണ്ടെത്തുക എന്ന ലക്ഷ്യവും ഈ പ്ലാറ്റഫോമിന് പിന്നിലുണ്ട്.
⭐⭐⭐⭐
Jaiho Movies Malayalam OTT Platform
പുതിയതായി വന്നിരിക്കുന്ന ഒരു മലയാളം ഓ ടി ടി പ്ലാറ്റ്‌ഫോമാണ് ജയ് ഹോ മൂവീസ്, കേറിയപ്പോൾ ലോഡ് ആകുവാൻ കുറച്ച് താമസിച്ചു എന്ന കാര്യം ഒഴിച്ചാൽ ഒരുപാടു നല്ല കണ്ടന്റുകൾ ഇതിൽ പുതിയതായി വരുന്നതായി കാണുവാൻ സാധിക്കും.
⭐⭐
Theatre Play Malayalam OTT Platform
കേറി വന്നപ്പോൾ തന്നെ കേട്ടിട്ടില്ലാത്ത കുറെ മലയാളം സിനിമ സീരിസ് എന്നിവ കാണുവാൻ സാധിച്ചു. ഇന്റർഫേസ് കുഴപ്പമില്ല എന്ന് വേണമെങ്കിൽ പറയാം. ഒരു ട്രൈ ഔട്ട് പാക്കേജ് വെക്കാമായിരുന്നു. ലോഗിൻ ചെയ്യുന്നതിന് മുമ്പ് കണ്ടെന്റുകളുടെ ട്രെയ്‌ലർ കാണുവാൻ സാധിച്ചിരുന്നെങ്കിൽ നന്നായിരുന്നേണേ.
⭐⭐
Cave India Malayalam OTT Platform
ഒരുപാടു കണ്ടന്റുകൾ ലഭ്യമല്ല, ലഭ്യമായത് മലയാളവുമാണ്. പ്രീമിയം കണ്ടന്റുകൾ കാണുവാൻ പ്രീമിയം പാക്കേജ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
⭐⭐
NB: ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തികച്ചും വ്യക്തിപരമായി ഉള്ളതാണ്. എന്നിരുന്നാലും ഇത്തരം പ്ലാറ്റ്‌ഫോമുകളെ നമ്മൾ മലയാളികൾ സപ്പോർട്ട് ചെയ്യണം. ഒരുപാടു കണ്ടന്റ് ക്രീറ്റോഴ്സിന് പുതിയ കണ്ടന്റുകൾ നിർമ്മിക്കാൻ ഒരു വലിയ സപ്പോർട്ട് തന്നെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ. പറയുവാൻ വിട്ട് പോയ പ്ലാറ്റ്‌ഫോമുകളെ കുറിച്ച് കമെന്റിൽ പറയാവുന്നതാണ്. കൂടാതെ പുതിയതായി കിട്ടുന്ന പ്ലാറ്റ്‌ഫോംമുകൾ ഈ ലിസ്റ്റിൽ കൂട്ടിച്ചേർക്കുന്നതായിരിക്കും.
[…] […]
ithokke arenkilum cash koduthu kanunnundo?