Free Resume Builder

ഒരു റെസ്യുമെ നിർമിക്കാൻ ഡിസൈനിങ് അറിയാവുന്നവരുടെ കാൽ പിടിക്കേണ്ട അവസ്ഥയാണ് നമ്മളിൽ പലർക്കും. എന്നാൽ ഈ വെബ്സൈറ്റിൽ സൗജന്യ റെസ്യുമുകൾ ചിലവില്ലാതെ പി ഡി എഫ് ആയി നിർമ്മിച്ചെടുക്കാൻ കഴിയുന്നു. ഡൗൺലോഡ് ചെയ്യുന്ന സമയത്ത് വാട്ടർമാർക്കുള്ള റെസ്യുമെ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. അത് ഏതെങ്കിലും പി ഡി എഫ് എഡിറ്ററിൽ ഇട്ട് മായിക്കാവുന്നതുമാണ്.

 

Podcastle AI

ഒരു പോഡ്‌കാസ്റ്റ് ഇംഗ്ലീഷിൽ ചെയ്യണം എന്ന് തോന്നുന്നു പക്ഷെ ഇംഗ്ലീഷിൽ ഇത്രയും കാര്യമായി പറയാൻ അറിയില്ല, എന്നാൽ കൈയ്യിൽ എന്താ പറയേണ്ടത് എന്ന് ഇംഗ്ലീഷിൽ എഴുതിയിട്ടുമുണ്ട്. അങ്ങനെയുള്ളവർക്ക് ഒന്ന് പരീക്ഷിച്ച് നോക്കാവുന്ന കിടിലൻ ഒരു ഓൺലൈൻ ടൂളാണിത്. നിങ്ങൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്ത് കൊടുക്കുന്ന കണ്ടന്റുകൾ ഒരു ഓഡിയോ ആയി തിരികെ ലഭിക്കുന്നു.

 

Fast Internet Speed Checker

ലാപ്ടോപ്പിലോ ഫോണിലോ നെറ്റ് സ്‌ലോ ആയി എന്ന് കരുതുക. സ്പീഡ് എത്രയാണ് എന്ന് ചെക്ക് ചെയ്യുവാൻ സൗജന്യമായി ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഓൺലൈൻ ടൂൾ. ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വെബ്സൈറ്റാണിത്. നിമിഷ നേരങ്ങൾക്കുള്ളിൽ നിങ്ങൾക്ക് സ്പീഡ് ടെസ്റ്റ് ചെയ്ത് റിസൾട്ട് നൽകുന്നു. ഒരു പരസ്യം പോലുമില്ല ഈ വെബ്സൈറ്റിൽ.

 

Paraphraser

ഒരു കണ്ടന്റ് എവിടെ നിന്നെങ്കിലും അടിച്ച് മാറ്റി വേറെ വെബ്സൈറ്റിലോ അല്ലെങ്കിൽ നിങ്ങൾക്ക് സ്‌കൂളിൽ നിന്നും കിട്ടുന്ന പ്രോജെക്റ്റിലോ എഴുതണം എന്നുണ്ടേൽ ഈ വെബ്സൈറ്റ് വളരെ ഉപകാരപെടും. കിട്ടുന്ന കണ്ടെന്റ് ഈ വെബ്സൈറ്റിൽ പേസ്റ്റ് ചെയ്യുക. അർഥം മാറാതെ വേറൊരു കണ്ടന്റ് ആക്കി തിരികെ ലഭിക്കുന്നു. ടൂൾ തികച്ചും സൗജന്യമാണ്.

 

Google Fonts

ഇപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഫോണ്ടുകൾക്ക് പകരം സൗജന്യമായി വളരെ മികച്ച ഫോണ്ടുകൾ ഡൗൺലോഡ് ചെയ്യുവാൻ പറ്റുന്ന ഒരു കിടിലൻ വെബ്സൈറ്റ് (ഇത് നേരത്തെ അറിയാവുന്നവർ ക്ഷമിക്കുക). ചുമ്മാ കേറി നോക്കണം, കിടിലൻ വെറൈറ്റി ഫോണ്ടുകൾ ഇതിൽ നിങ്ങൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ബാലു ചേട്ടൻ എന്ന ഒരു മലയാളം ഫോണ്ട് ഉണ്ട്, എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഫോണ്ടാണ്.

 

LALAL.AI

എന്റെ കൈയിൽ ഒരു പാട്ടുണ്ട്, അതിന്റെ കരോക്കെ മാത്രമായി കിട്ടാൻ യൂട്യൂബിൽ കുറെ തപ്പി നടന്നിട്ടുണ്ട്, അപ്പോഴാണ് ഇങ്ങനെ ഒരു ഓൺലൈൻ ടൂളിന്റെ കാര്യം അറിഞ്ഞത്. ഇതിലേക്ക് നമ്മുടെ പാട്ട് അപ്‌ലോഡ് ചെയ്ത് കരോക്കെ മാത്രമായിട്ടോ അല്ലെങ്കിൽ വോക്കൽ മാത്രമായിട്ടോ ഡൗൺലോഡ് ചെയാം. ഇത് ഒരു ഫ്രീമിയം ടൂളാണ്. 10 മിനിറ്റും, 50 MB സൈസ്സുമുള്ള പാട്ടുകൾ മാത്രമേ ഇതിന്റെ സൗജന്യ വേർഷനിൽ ഉപയോഗിക്കുവാൻ പറ്റുകയുള്ളു. എന്നാലും നമ്മുടെ ആവശ്യങ്ങൾ വളരെ സ്മൂത്തായി നടക്കും.

 

F-Droid

സൗജന്യ ഓപ്പൺ സോഴ്‌സ് ആൻഡ്രോയിഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുവാൻ സഹായിക്കുന്ന ഒരു വെബ്സൈറ്റാണ് ഇത്. ഒട്ടനവധി സൗജന്യ ആപ്പുകൾ ഇതിൽ ലഭ്യമാണ്. കൂടാതെ ഈ ആപ്പുകളുടെ സോഴ്‌സ് കോഡുകളും ഇതിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യുവാൻ സാധിക്കും. ഓപ്പൺ സോഴ്‌സ് ആപ്പുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരു കിടിലൻ വെബ്സൈറ്റ്.

 

3 Responses

  1. ഫ്രീ PSD templates കിട്ടുന്ന സൈറ്റുകൾ സജസ്റ്റ് ചെയ്യാമോ?

Leave a Reply

Your email address will not be published. Required fields are marked *